Connect with us

Hi, what are you looking for?

CHUTTUVATTOM

ഉറുമ്പുകളെ കൊണ്ട് സ്വന്തം ചിത്രം തീർത്തു ഡാവിഞ്ചി സുരേഷ്.

പൂച്ചെടികള്‍ നടാനായി തന്റെ വീടിന്റെ മതിലിലോട് ചേര്‍ന്ന് കുത്തി കിളച്ചപ്പോള്‍ ആണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ് ഉറുമ്പ് കൂട് കണ്ടത്. എന്നാപ്പിന്നെ ഇവരെക്കൊണ്ട് ഒരു ചിത്രം തീര്‍ത്താലോ, അങ്ങനെയായി ഡാവിഞ്ചിയുടെ ചിന്ത. അങ്ങിനെ പഞ്ചസാര ലായനി ഉണ്ടാക്കി പേപ്പറില്‍ തന്റെ തന്നെ രൂപം വരച്ചു, അദ്ദേഹം കാത്തിരുന്നു. ആദ്യമൊക്കെ ഓടിവന്ന ഉറുമ്പ് ഒരരികില്‍ നിന്നു തിന്നു തീര്‍ക്കാന്‍ തുടങ്ങി നമ്മുടെ സൌകര്യത്തിന് ഉറുമ്പ് നിന്നു തരില്ല എന്ന്‍ ആദ്യ ദിവസം തന്നെ ഡാവിഞ്ചിക്ക് ബോധ്യമായി. രണ്ടാം ദിവസം തേന്‍ പുരട്ടി പരീക്ഷണം തുടര്‍ന്നു. ഇതിനിടയില്‍ ചെറിയ ഉറുമ്പ് വന്നു കരിമ്പന്‍ ഉറുമ്പുകളെ ഓടിക്കുകയും ചെയിതു .എത്ര ശ്രമിച്ചിട്ടും കാത്തിരിന്നുട്ടും ചിത്രം പൂര്‍ത്തിയാകുന്ന മട്ടില്ല. മൂന്നാം ദിവസം ശര്‍ക്കര വെച്ചായി ഡാവിഞ്ചിയുടെ പരീക്ഷണം.

ഇതിനിടയില്‍ കരിമ്പന്‍ ഉറുമ്പ് മറ്റൊരു സ്ഥലത്തു കൂടുകൂട്ടി. ഭാഗ്യം ചെറിയ ഉറുമ്പ് അവിടെയില്ല. ശര്‍ക്കര പുരട്ടിയ, വരച്ച പേപ്പര്‍ അവിടെകൊണ്ടു വെച്ചു. കരിമ്പന്‍ ഉറുമ്പുകള്‍ കുറെ കൂട്ടില്‍ നിന്നും ചാടിക്കയറി വന്നു. അങ്ങനെ ഉറുമ്പ് ചിത്ര പരീക്ഷണം വിജയിക്കുകയും, മനോഹരമായ ഉറുമ്പ് ചിത്രം പിറവി എടുക്കുകയും ചെയിതു. എന്തായാലും ഉറുമ്പുകള്‍ക്ക് രണ്ടു, മൂന്നു ദിവസത്തെ ആഹാരം കുശാലായി.

You May Also Like