NEWS
കുതിച്ചുയർന്ന് എറണാകുളം ജില്ലയിലെ കോവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 1391 പേർക്ക്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4877 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 1391 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 20
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1335
• ഉറവിടമറിയാത്തവർ – 34
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃക്കാക്കര – 56
കീഴ്മാട് – 45
കളമശ്ശേരി – 36
വാഴക്കുളം – 36
വെങ്ങോല – 36
മരട് – 35
പള്ളുരുത്തി – 34
എടത്തല – 27
ആലങ്ങാട് – 26
ചൂർണ്ണിക്കര – 25
എറണാകുളം സൗത്ത് – 24
ചെങ്ങമനാട് – 24
തൃപ്പൂണിത്തുറ – 24
ഇടപ്പള്ളി – 22
കോട്ടുവള്ളി – 22
കടുങ്ങല്ലൂർ – 21
കരുമാലൂർ – 21
കുന്നത്തുനാട് – 21
ആലുവ – 19
കല്ലൂർക്കാട് – 19
ഫോർട്ട് കൊച്ചി – 19
പാലാരിവട്ടം – 18
വരാപ്പുഴ – 18
കലൂർ – 17
കിഴക്കമ്പലം – 17
വടവുകോട് – 17
മുളവുകാട് – 16
കടവന്ത്ര – 15
പനമ്പള്ളി നഗർ – 15
പിറവം – 15
രായമംഗലം – 15
ഏഴിക്കര – 14
കുമ്പളങ്ങി – 14
ഞാറക്കൽ – 14
തുറവൂർ – 14
കാലടി – 13
മട്ടാഞ്ചേരി – 13
ശ്രീമൂലനഗരം – 12
എളംകുന്നപ്പുഴ – 11
വടുതല – 11
വാളകം – 11
അങ്കമാലി – 10
ആവോലി – 10
ഇടക്കൊച്ചി – 10
ഇലഞ്ഞി – 10
ഉദയംപേരൂർ – 10
എളമക്കര – 10
കോതമംഗലം – 10
തമ്മനം – 10
നായരമ്പലം – 10
പള്ളിപ്പുറം – 10
പെരുമ്പാവൂർ – 10
മഴുവന്നൂർ – 10
മൂവാറ്റുപുഴ – 10
വൈറ്റില – 10
ഒക്കൽ – 9
കാഞ്ഞൂർ – 9
ചേന്ദമംഗലം – 9
പായിപ്ര – 9
ഐക്കരനാട് – 8
കറുകുറ്റി – 8
കുട്ടമ്പുഴ – 8
ചെല്ലാനം – 8
ചോറ്റാനിക്കര – 8
തോപ്പുംപടി – 8
നോർത്തുപറവൂർ – 8
പൈങ്ങോട്ടൂർ – 8
പോണേക്കര – 8
വടക്കേക്കര – 8
വേങ്ങൂർ – 8
എറണാകുളം നോർത്ത് – 7
തേവര – 7
പല്ലാരിമംഗലം – 7
പാറക്കടവ് – 7
മലയാറ്റൂർ നീലീശ്വരം – 7
ആമ്പല്ലൂർ – 6
ഏലൂർ – 6
കുന്നുകര – 6
കുമ്പളം – 6
ചേരാനല്ലൂർ – 6
നെടുമ്പാശ്ശേരി – 6
പുത്തൻവേലിക്കര – 6
മഞ്ഞപ്ര – 6
മഞ്ഞള്ളൂർ – 6
മണീട് – 6
മുളന്തുരുത്തി – 6
അശമന്നൂർ – 5
എളംകുളം – 5
കുഴിപ്പള്ളി – 5
കൂവപ്പടി – 5
നെല്ലിക്കുഴി – 5
പാമ്പാകുട – 5
പെരുമ്പടപ്പ് – 5
പോത്താനിക്കാട് – 5
പോലീസ് ഉദ്യോഗസ്ഥൻ – 3
അതിഥി തൊഴിലാളി – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആയവന,കടമക്കുടി,ചിറ്റാറ്റുകര,പച്ചാളം,പിണ്ടിമന,മാറാടി,മുണ്ടംവേലി, വെണ്ണല,എടവനക്കാട്, തൃപ്പൂണിത്തുറ അയ്യപ്പൻകാവ്, അയ്യമ്പുഴ, കരുവേലിപ്പടി,ചളിക്കവട്ടം,തിരുവാണിയൂർ,പാലക്കുഴ,പൂതൃക്ക,വാരപ്പെട്ടി,ആരക്കുഴ,കീരംപാറ,കൂത്താട്ടുകുളം,കോട്ടപ്പടി,മുടക്കുഴ,മൂക്കന്നൂർ.
• ഇന്ന് 515 പേർ രോഗ മുക്തി നേടി.
• ഇന്ന് 2140 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 290 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25750 ആണ്.
• ഇന്ന് 222 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 90 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8747 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 35
• പി വി എസ് – 44
• ജി എച്ച് മൂവാറ്റുപുഴ- 29
• ഡി എച്ച് ആലുവ- 12
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-33
• സഞ്ജീവനി – 52
• സിയാൽ- 89
• സ്വകാര്യ ആശുപത്രികൾ – 645
• എഫ് എൽ റ്റി സികൾ – 133
• എസ് എൽ റ്റി സി കൾ- 239
• വീടുകൾ- 7402
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10138 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9810 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
CRIME
മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8നാണ് സിദ്ദിഖ് ജയില്‍ മോചിതനായത്. മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയവ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. രാത്രിയില്‍ പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് കൂടി തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
NEWS
ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. അതിനു ശേഷം 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ കേന്ദ്രമാവശ്യപ്പെട്ടതുപോലെ ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചടത്തോളം 10 വർഷക്കാലമായി കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് , അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതു പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.
NEWS
ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ആത്മീയ പ്രഭാഷണം ഉപവാസം തുടങ്ങിയ ചടങ്ങുകളോടെ ആരംഭിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.തുടർന്ന് 10.30 ന് ഡോ. സായ്കുമാർ കോട്ടയത്തിൻ്റെ പ്രഭാഷണവും, സമൂഹപ്രാർത്ഥനയോടും കൂടി 3.30 ന് സമാപിച്ചു.ചടങ്ങുകളിൽ നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു.
ചടങ്ങുകൾക്ക് യുണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകൻ, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയന് കീഴിലുള്ള 26 ശാഖകളിലും പ്രാർത്ഥനയും ഉപവാസവും നടന്നു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.