കോതമംഗലം: കോഴിപ്പിള്ളി ഇടയ്ക്കാട്ടുകുടി പരേതനായ വർഗീസിന്റെ ഭാര്യ ജെസ്സി വര്ഗീസ് (70) മരണമടഞ്ഞു. കോതമംഗലത്ത് കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി എറണാകുളം പിവിഎസ് കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിലും ജെസ്സി സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം പിന്നീട്. മക്കൾ വിദ്യാ (USA), വീണ ജിയോ (പെർത്ത് ഓസ്ട്രേലിയ ), വിജു വര്ഗീസ് (അയർലൻഡ്).
