×
Connect with us

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്ക ഒഴിയാതെ കോതമംഗലം മേഖല.

Published

on

എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്. 24 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 12

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 438

• ഉറവിടമറിയാത്തവർ – 190

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 42
മഞ്ഞപ്ര – 37
തൃപ്പൂണിത്തുറ – 26
ചേരാനല്ലൂർ – 20
പള്ളുരുത്തി – 20
കളമശ്ശേരി – 19
ഫോർട്ട് കൊച്ചി – 17
കരുമാലൂർ – 14
വെങ്ങോല – 14
അശമന്നൂർ – 13
കുമ്പളം – 13
മഴുവന്നൂർ – 12
വൈറ്റില – 12
ചെല്ലാനം – 11
ആലുവ – 10
അങ്കമാലി – 9
എളമക്കര – 9
കലൂർ – 9
തോപ്പുംപടി – 9
മട്ടാഞ്ചേരി – 9
വടക്കേക്കര – 9
ഇടപ്പള്ളി – 8
പൂതൃക്ക – 8
പെരുമ്പാവൂർ – 8
രായമംഗലം – 8
വടവുകോട് – 8
വാഴക്കുളം – 8
എടത്തല – 7
കോതമംഗലം – 7
തുറവൂർ – 7
നെല്ലിക്കുഴി – 7
പോണേക്കര – 7
മരട് – 7
കടുങ്ങല്ലൂർ – 6
നോർത്തുപറവൂർ – 6
പല്ലാരിമംഗലം – 6
മൂവാറ്റുപുഴ – 6
ഏലൂർ – 5
കടവന്ത്ര – 5
കീരംപാറ – 5
കുന്നത്തുനാട് – 5
ചൂർണ്ണിക്കര – 5
പായിപ്ര – 5
മുളന്തുരുത്തി – 5
വെണ്ണല – 5
അതിഥി തൊഴിലാളി – 9
ഐ എൻ എച്ച് എസ് – 4
പോലീസ് ഉദ്യോഗസ്ഥർ – 27

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ, ഐക്കരനാട്, കോട്ടുവള്ളി, തമ്മനം, തേവര, പച്ചാളം, മുടക്കുഴ, ആമ്പല്ലൂർ, എറണാകുളം സൗത്ത്, ഒക്കൽ, ഞാറക്കൽ, വാളകം, എടവനക്കാട്, എളംകുളം, കറുകുറ്റി, കാഞ്ഞൂർ, കിഴക്കമ്പലം, കീഴ്മാട്, കുന്നുകര, കൂവപ്പടി, ചേന്ദമംഗലം, തിരുവാണിയൂർ, പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പൈങ്ങോട്ടൂർ, പോത്താനിക്കാട്, , മുളവുകാട്, വരാപ്പുഴ, വാരപ്പെട്ടി, വേങ്ങൂർ, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, കവളങ്ങാട്, കാലടി, കുമ്പളങ്ങി, ചെങ്ങമനാട്, തിരുവാങ്കുളം, നായരമ്പലം, നെടുമ്പാശ്ശേരി, പാമ്പാക്കുട, പാറക്കടവ്, പിറവം, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മൂക്കന്നൂർ, രാമമംഗലം, വടുതല.

• ഇന്ന് 974 പേർ രോഗ മുക്തി നേടി.

• ഇന്ന് 2289 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2183 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30113 ആണ്. ഇതിൽ 28540 പേർ വീടുകളിലും 74 പേർ കോവിഡ് കെയർ സെന്ററുകളിലും 1499 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 201 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 309 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10509 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -206
• പി വി എസ് – 57
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 2
• സഞ്ജീവനി – 48
• സ്വകാര്യ ആശുപത്രികൾ – 746
• എഫ് എൽ റ്റി സികൾ -934
• എസ് എൽ റ്റി സി കൾ- 157
• ഡോമിസിലറി കെയർ സെന്റർ- 164
• വീടുകൾ – 8179

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11142 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4230 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 443 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 231 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ആശാ പ്രവർത്തകർക്ക് സ്ട്രെസ്സ് മാനേജ്മെന്റ് , കോവിഡ് രോഗികൾക്ക് മാനസിക പിന്തുണ നൽകൽ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4827 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 35 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
കൊറോണ കൺട്രോൾറൂം

എറണാകുളം 20/10/ 20
ബുള്ളറ്റിൻ – 6.15 PM

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

NEWS

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

Published

on

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം
നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി. പെരുന്നാളിനെത്തുന്ന വനിതാ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പള്ളി കോമ്പൗണ്ടിൽ ഷീ കൗണ്ടർ തുറന്നിട്ടുള്ളത്. കൈ കുഞ്ഞുങ്ങൾ
ആയി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. മുഴുവൻ സർക്കാർ വകുപ്പുകളുടെയും ഏകോപനം ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. ഇതോടെപ്പം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം തുണി സഞ്ചികളും വിതരണം ചെയ്യും.
ഷീ കൗണ്ടർ എൽ എ ആന്റണി ജോണും തഹിദാർ റേച്ചൽ കെ വറുഗീസും ചേർന്ന് ഉത്ഘാടനം ചെയ്തു. നഗരസഭ പ്രതിക്ഷ നേതാവ് എ.ജി.ജോർജ്ജ് കൗൺസിലർ കെ വി തോമസ്,.വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ യൂണിറ്റ് പ്രസിഡന്റ് എൽദോസ് വർഗീസ്, സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി, ചെറിയ പ്പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ, ട്രസ്റ്റി ബിനോയ് മണ്ണച്ചേരി,വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആശാ ലില്ലി തോമസ്, സെക്രട്ടറി മേരി പൗലോസ്, ട്രഷറാർ റിൻസി ബിനോയ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെസി മോൾ ജോസ്, യുത്ത് വിങ്ങ് നിയോജകമണ്ഡലം പ്രസിഡന്റ് ഷംജൽ പി എം,
ബിന്ദു റാണി , ഷീജാ സജി , ഫൗസിയാ ജമാൽ , നമിന ഷാഹിദ്, അനിതാ രജിത്ത്, ഷീല മനോജ്, ശ്രീനാ വിനോദ്, മോൻ സി , ഗിരിജാ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

NEWS

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

Published

on

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കഫേ മനാര, എടപ്പന ഹോട്ടൽ, ഡിലൈറ്റ് ബേക്കറി ആൻഡ് റെസ്റ്റോറന്റ്, എറിൻസ് പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഭക്ഷണസാധനങ്ങൾ ഹെൽത്ത് വിഭാഗം നശിപ്പിക്കുകയും സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നഗരത്തിലെ ചില ഹോട്ടലുകളും രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ചില തട്ടുകടകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. ഓടകൾക്കു മുകളിൽ പോലും പ്രവർത്തിക്കുന്ന തട്ടുകടകളുണ്ട്. പാചകം ചെയ്യുന്ന പാത്രങ്ങൾ അടക്കം വ്യത്തിയാക്കുന്നതിന് ആവശ്യമായ വെള്ളം പോലും പലയിടത്തുമില്ല. പഴകിയ എണ്ണ വീണ്ടും ഉപയോഗിച്ച് പാചകം ചെയ്യുന്നതായും പരാതിയുണ്ട്. കണ്ടാൽഅറപ്പു തോന്നുന്ന പഴകിയ പാത്രങ്ങളാണ് പലയിടത്തും ഉപയോഗിക്കുന്നത്. മഴക്കാലമായതോടെ ചെളിയും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യാതെയാണ് പലയിടത്തും ഭക്ഷണ വിതരണം.

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ആരംഭിച്ചതോടെ നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒക്ടോബർ 4 ന് പെരുന്നാൾ അവസാനിക്കുംവരെ പെരുന്നാളിൽ പങ്കെടുക്കാൻ വിശ്വാസികളായ പതിനായിരങ്ങൾ എത്തിച്ചേരും. ശുദ്ധമായ വെള്ളവും ഭക്ഷണവും വിതരണം ചെയ്യണമെന്നും നഗരം വ്യത്തിഹീനമാകാതിരിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് നഗരസഭാധികൃതരടക്ക മുള്ളവർ നിർദേശം നൽകിയിട്ടുണ്ട്.

ഹോട്ടലുകളിലും സ്ഥാപനങ്ങളിലും കർശനമായ പരിശോധനയും ബന്ധപ്പെട്ട വകുപ്പുകളുടെ നിരീക്ഷണവും പെരുന്നാൾ പ്രമാണിച്ച് നഗരത്തിലുണ്ടാകും.

Continue Reading

NEWS

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

Published

on

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌ സജ്ജീകരണങ്ങളുടെയും നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. 24 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു ശശി, ബ്ലോക്ക്‌ പഞ്ചായത്തംഗം ഡയാന നോബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, മെമ്പർമ്മാരായ ദിവ്യ സലി, പ്രിയ സന്തോഷ്, ഷജി ബെസ്സി, ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സജീവ് കെ ബി, എ ഇ ഒ സീനിയർ സൂപ്രണ്ട് ഷാജി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി എം എ ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ഷെർമി ജോർജ് സ്വാഗതവും എസ് എം സി ചെയർമാൻ സീമോൻ സി എസ് നന്ദിയും രേഖപ്പെടുത്തി.

Continue Reading

Recent Updates

NEWS15 hours ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS19 hours ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS22 hours ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS22 hours ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS1 day ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

NEWS2 days ago

നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി; 5പേര്‍ക്ക് പരിക്ക്

നെല്ലിക്കുഴി: ചെറുവട്ടൂരില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടെപീടിക നൂറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു...

NEWS3 days ago

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്...

CRIME3 days ago

3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍...

NEWS3 days ago

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ 8ന്

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടല്‍ 8ന് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ആന്റണി ജോണ്‍ എംഎല്‍എ...

CRIME3 days ago

2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പുത്തൻകുരിശ്: 2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടമറ്റം നമ്പ്യാരുപടി പൂന്തുറ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും...

NEWS3 days ago

പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ വനിത ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ് അഡീഷണൽ  പ്രോജ്ക്ടിൻ്റെ ആഭിമുഖ്യത്തിൽ   പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി.  ബ്ലോക്ക് പഞ്ചായത്ത്...

NEWS4 days ago

14 മത് എംബിറ്റ്സ് ദിനം ആചരിച്ചു

കോതമംഗലം: വിശുദ്ധ മാര്‍ത്തോമാ ചെറിയപള്ളിയുടെ കീഴിലുള്ള എംബിറ്റ്സ് എഞ്ചിനീയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളേജുകളുടെ 14 മത് വാര്‍ഷികം ‘എംബിറ്റ്സ് ദിനം’ ആചരിച്ചു. ഇടുക്കി എം പി ഡീന്‍...

NEWS4 days ago

പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

കോതമംഗലം: റൂറല്‍ ജില്ലാ പോലീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ്...

CRIME4 days ago

നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം വെണ്ടുവഴി വെള്ളുക്കുടിയില്‍ ഉല്ലാസ് ഉണ്ണി (44) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്....

NEWS5 days ago

എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് എക്സ്പോ -23 എക്സിബിഷനു തുടക്കമായി....

Trending