കോതമംഗലം: ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുക, പൊതു ആരോഗ്യം ശക്തപ്പെടുത്തുക, തൊഴിലാളി കുടുംബങ്ങള്‍ക്ക് മാസം ഏഴായിരിത്തി ആഞ്ഞൂറ് വീതം നല്‍കുക, സൗജന്യ റേഷന്‍ അനുവദിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങല്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി ദേശീയ വ്യാപകമായി നടത്തുന്ന കരിദിന സമരത്തിന്റെ ഭാഗമായി ഐന്‍ടിയുസി കോതമംഗലം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. അബു മൊയ്തീന്‍ അധ്യക്ഷനായി. റോയി കെ. പോള്‍, ശശി കുഞ്ഞുമോന്‍, നജീബ് റഹ്മാന്‍, ബേസില്‍ തണ്ണിക്കോട്ട്, അനില്‍ രാമന്‍നായര്‍, എം.എസ്. നിബു, കെ.വി. ആന്റണി, അജാസ് പാറയില്‍, കെ.എം. സലീം എന്നിവര്‍ പ്രസംഗിച്ചു.
