കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രശില്‍പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. എം.എസ. എല്‍ദോസ് അധ്യക്ഷനായി. ടി.യു. കുരുവിള എക്‌സ്. എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. റോയി കെ. പോള്‍, സിജു എബ്രാഹം, എ.ടി. പൗലോസ്, എം.എം. അബ്ദുള്‍കരീം, പീറ്റര്‍ മാത്യു, സണ്ണി വേളൂക്കര, പി.എ. പാദുഷ, നോബിള്‍ ജോസഫ്, സലീം മംഗലപ്പാറ, പി.ടി. ജോണി, ശശി കുഞ്ഞുമോന്‍, ബൈജു പരണായി, എ.ആര്‍ സന്തോഷ്, അനില്‍ രാമന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
