കോതമംഗലം : വന്യജീവി ആക്രമണത്തിനെതിരെ കോതമംഗലം പൗരസമിതി ഡൽഹിയിൽ പ്രതിഷേധിച്ചു.
കേരളത്തിൽ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് കോതമംഗലം പൗരസമിതി നേതാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിക്ഷേധ സമരം നടത്തി. വന്യജീവിആക്രമണങ്ങൾ തടയാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് പൗരസമിതി പ്രസിഡൻ്റ് ഷാജിപീച്ചക്കര, വൈസ് പ്രസിഡൻ്റ് ജിജി പുളിക്കൻ എന്നിവർ ആവശ്യപ്പെട്ടു.
വന്യജീവിസംരക്ഷണംനിയമഭേദഗതി ചെയ്യുക, വന്യജീവിആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, വന്യമൃഗങ്ങൾക്ക് മനത്തിനുള്ളിൽ ജീവിക്കുന്നതിനുള്ള ആവാസവ്യവസ്ഥയൊരുക്കുക, വന്യമുഗങ്ങൾ കാട്ടിൽനിന്നും നാട്ടിലേക്ക് ഇറങ്ങുന്നത് തടയുക, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണായിരുന്നു സമരം നടത്തിയത്. കോതമംഗലം മേഖലയിൽ അടുത്തയിടെയുണ്ടായ വന്യജീവി ആക്രമണമരണങ്ങളാണ് ഇത്തരം ഒരു സമരത്തിന് പേരണയായത് എന്ന് പൗരസമിതി ഭാരവാഹികൾ പറഞ്ഞു.
പ്രതിഷേധ സമരം ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ ജോൺ ചോലിത്തറ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടികൾക്ക് മുന്നോടിയായി പ്രധാനമന്ത്രിക്കും കേന്ദ്രവനംമന്ത്രിക്കും പൗരസമിതി നിവേദനം നൽകുകയുണ്ടായി. സമരപരിപാടികൾക്ക് ജിജോകുര്യൻ, ജോസ് പോൾ എന്നിവർ നേതൃത്വം നൽകി.