കോതമംഗലം: മലയിൻകീഴ് ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിന് ലഭിച്ച എൻ ഒ സി
അംഗീകാരത്തിന്റെ പ്രകാശനം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ആന്റണി ജോൺ എം എൽ എ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിന്റെ അക്കാദമിക് രംഗത്തെ മികച്ച പ്രകടനവും അടിസ്ഥാനസൗകര്യങ്ങളുടെ നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും മുൻനിർത്തിയാണ് ഗവൺമെന്റ് അംഗീകാരം ലഭിച്ചത്. പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി, വാർഡ് കൗൺസിലർ ജാൻസി മാത്യു, പിടിഎ പ്രസിഡന്റ് നോബിൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. യുകെജി കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണിയും നടത്തി. കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. മോൺ. ചെറിയാൻ കാഞ്ഞിര കൊമ്പിൽ, മോൺ. ജോർജ് ഒലിയപ്പുറം, മോൺ. ഫ്രാൻസിസ് കീരംപാറ, എന്നിവർ ഗ്രാജുവേഷൻ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളും സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
