കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറ്റി ആറാം ദിന സമ്മേളനം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസ്സിമോള്‍ ജോസ് ഉദ്ഘാടനം നിർവഹിച്ചു. ഫാ.എല്‍ദോസ് കുമ്മംകോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സുനു ആനച്ചിറ അധ്യക്ഷത വഹിച്ചു. ആന്‍റണി ജോണ്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. രജി വര്‍ഗീസ്, എ.ടി.പൗലോസ്, അന്നക്കുട്ടി മത്തായി എന്നിവർ പ്രസംഗിച്ചു.
