Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പട്ടാപ്പകൽ കൊലപാതകം ; വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി

കോതമംഗലം : കോതമംഗലം നഗരസഭയിലെ ആറാം വാർഡ്, കള്ളാടാണ് സംഭവം നടന്നത്. വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ചെങ്ങാമനട്ട്
പരേതനായ ഏലിയാസിന്റെ ഭാര്യ സാറാമ്മ (72) യെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് 3.45 ഓടെയാണ് സംഭവം പുറത്തറിയുന്നത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളിൽ ഇരുന്ന സാറാമ്മയെ പിന്നിൽ നിന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചുവെന്നാണ് കരുതുന്നത്. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. ആന്റണി ജോൺ എം എൽ എ സംഭവ സ്ഥലത്ത് എത്തുകയും, പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. ഫൊറൻസിക് വിദഗ്ദ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

📱 വാർത്തകൾ വാട്ട്ആപ്പിൾ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...