Connect with us

Hi, what are you looking for?

NEWS

ചായക്കടയുടെ പുറകിലൊളിച്ച മലമ്പാമ്പിനെ പിടികൂടി.

കോതമംഗലം : കോതമംഗലത്തിന് സമീപം ചേലാട് ചായക്കടയുടെ പുറകിലൊളിച്ച മലമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചേലാട് പള്ളിക്ക് സമീപമുള്ള ചായക്കടയുടെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകിൻ്റെ ഇടയിൽ കയറിയ മലമ്പാമ്പിനെ ആവോലിച്ചാൽ സ്വദേശി C.K വര്ഗീസ് ആണ് പിടികൂടിയത്. വിറകിൻ്റെ ഇടയിലൊളിച്ച പാമ്പിനെ പിടികൂടുന്നത് എളുപ്പമായിരുന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പുപിടുത്തത്തിൽ വിദഗ്ദ്ധനായ വർഗീസിൻ്റെ കൈപ്പിടിയിൽ മലമ്പാമ്പ് ഒതുങ്ങിയത്.

പുന്നേക്കാട് ഫോറസ്റ്റ് സെക്ഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് വാച്ചർ സ്കറിയയുടെ സഹായത്തോടെയാണ് കൂറ്റൻ മലമ്പാമ്പിനെ പിടികൂടിയത്. ഏകദേശം 10 അടിയോളം നീളവുo 17 Kg ഭാരവുo ഉണ്ടായിരുന്ന മലമ്പാമ്പിനെ രക്ഷപെടുത്തി വനാന്തരത്തിൽ തുറന്നു വിടുകയായിരുന്നു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...