കോതമംഗലം :കോതമംഗലം ചേലാട്ടിൽ സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ . പിണ്ടിമന നാടോടിപാലം പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് ആണ് കൊല്ലപ്പെട്ടത്. സ്റ്റുഡിയോ ഉടമ എൽദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്ക്കൂട്ടറിലിരുത്തി കനാൽ ബണ്ടിനു സമീപം ഉപേക്ഷിച്ചു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച മഴുവും,എൽദോസിൻറെ മൊബൈൽ ഫോണും കത്തിച്ച നിലയിൽ കണ്ടെത്തി. ജില്ലാപോലിസ് മേധാവി കെ. കാർത്തിക്ക്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, സി.ഐമാരായ ബേസിൽ തോമസ്, നോബിൾ മാനുവൽ, കെ.ജെ പീറ്റർ, എസ് ഐ മാഹിൻ സലിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്ന എല്‍ദോസിന്റെ മരണം അടുപ്പക്കാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതിനിടയിലാണ് തങ്ങള്‍ കുടംബത്തിലെ ഒരു അംഗമെന്ന് കണക്കുകൂട്ടിയിരുന്ന പ്രിയപ്പെട്ടവന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായുള്ള വിവരം ഇവരെത്തേടിയെത്തിയിട്ടുള്ളത്. കൊലപാതകമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ പോലീസ് സംഭവത്തില്‍ എല്‍ദോ ജോയിയുടെയും മാതാപിതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിണ്ടിമന പഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്വദേശികളും, കൊല്ലപ്പെട്ട എൽദോസ് പോളിന്റെ അയൽപക്കാക്കാരും ആണ് പ്രതികള്‍.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏറെ നേരം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.
ചേലാട് നാടോടി പാലം പത്തിരി ചാൽ പള്ളിക്ക് സമീപം പെരിയാര്‍വാലിയുടെ ഹൈലവല്‍ കനാലിന്റെ തീരത്ത് ഈ മാസം 11 തീയതി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദ്ദേഹം കാണപ്പെട്ടത്. മൃതദ്ദേഹത്തിന് പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലാണ് രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ മൃതദ്ദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയവര്‍ സംഘടിച്ച് ദേഹത്തുനിന്നും സ്‌കൂട്ടര്‍ മാറ്റി പരിശോധിച്ചപ്പോള്‍ മരണം നടന്നതായി ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് കോതമംഗലം പൊലീസില്‍ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു.പ്രത്യക്ഷത്തില്‍ വാഹനാപകടമെന്ന് തോന്നിച്ചിരുന്ന സംഭവം കൃത്യതോടെയുള്ള അന്വേഷണത്തില്‍ കോതമംഗലം പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 10.30 മണിക്കുശേഷം മൊബൈലില്‍ കോള്‍ വന്നതിനെത്തുടര്‍ന്നണ് വീട്ടില്‍ നിന്നിറങ്ങിഎല്‍ദോസ് പോയത്.മൃതദ്ദേഹം കണ്ടെടുത്തിട്ടും എല്‍ദോസിന്റെ മൊബൈല്‍ കണ്ടുകിട്ടിയിരുന്നില്ല. മൊബൈലിലേയ്‌ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിന് സഹായകമായത്.
എല്‍ദോസില്‍ നിന്നും കൊലനടത്തിയ എല്‍ദോ 3 ലക്ഷത്തിൽ പരം രൂപ കടം വാങ്ങിയിരുന്നു.എല്‍ദോസ് പലതവണ പണം തിരികെ ചോദിച്ചിട്ടും ഇയാള്‍ നല്‍കിയില്ല. സംഭവദിവസം പണം നല്‍കാമെന്ന് പറഞ്ഞ് എൽദോ ജോയ് എല്‍ദോസിനെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.സംസാരത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും എല്‍ദോ മഴുകൈയ്ക്ക് എല്‍ദോസിന്റെ തലയ്ക്കടിയിക്കുകയുമായിരുന്നു.
അടിയേറ്റുവീണ എല്‍ദോസ് തല്‍ക്ഷണം മരിച്ചു.
തുടര്‍ന്ന് എൽദോ ജോയ് ജഡം പിതാവിന്റെയും തന്റെയും നടുക്ക് ഇരുത്തി, എല്‍ദോസിന്റെ സ്‌കൂട്ടറില്‍ ഹൈലവല്‍ കനാലിന്റെ തീരത്തുകൊണ്ടുവരികുകയും താഴേയ്ക്കിടു കയും ആയിരുന്നു . ശേഷം ജഡം പതിച്ച ഭാഗത്ത് എത്തത്തക്കവിധം സ്‌കൂട്ടറും താഴേയ്ക്ക് തള്ളിയിട്ടു. ഇതിനുശേഷം വീട്ടിലെത്തിയ ഇവര്‍ തെളിവുനശിപ്പിക്കന്നതിനായി എല്‍ദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച മഴുക്കൈയും തീയിട്ട് നശിപ്പിച്ചു.കുറച്ച് ഭാഗങ്ങള്‍ തോട്ടിലൂടെ ഒഴുക്കിവിട്ടു.മൊബൈലിന്റെ കുറച്ച് ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇതിന് ആവശ്യമായ സഹായം ചെയ്തതിനാണ് മാതാവിനെയും പ്രതിചേര്‍ത്തിട്ടുള്ളത്.എല്‍ദോസിന്റെവീട്ടില്‍ നിന്നും 150 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയില്‍ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്. ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എല്‍ദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ അറിഞ്ഞ് നാട്ടുകരെ ഞെട്ടിച്ചിരിക്കുകയാണ്.
അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഇവര്‍ എല്‍ദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി. പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചതിനാല്‍ അന്വേഷണം തങ്ങളിലേയ്‌ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവില്‍ പോകാതിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കനാലില്‍ മൃതദ്ദേഹം കാണപ്പെട്ട ഭാഗത്ത് ഇതിനകം 4 അപകടമരണങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ ഇതും അപകടമരണമെന്ന് കാഴ്ചക്കാര്‍ കരുതുമെന്നും മറ്റും കരുതിയാവാം കൊലനടത്തിയ ശേഷം മൃതദ്ദേഹം ഇവിടെ കൊണ്ടിടാന്‍ എൽദോ യെയും, പിതാവ് ജോയിയെയും പ്രേരിപ്പിച്ചത്.