കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലുൾപ്പെട്ട പുതിയ 180 കോടി യുടെ സുരക്ഷ പദ്ധതിയുടെ വിശദ വിവരങ്ങളും,ഗ്രൂപ്പ് ഇൻഷുറൻസ് വ്യാപാരി ക്ക് ലഭിക്കുന്ന നേട്ടങ്ങൾ മുഖ്യ പ്രഭാഷണത്തിൽ റിയാസ് വ്യക്തമാക്കി, സംസ്ഥാന ക്ഷേമ നിധിയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന്റ ഉഘാടനവും, ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നിർവഹിച്ചു.
സ്പുഡ്‌നിക് പെയ്ഡ് വാക്സിൻ എറണാകുളം ജില്ലയിൽ കൂടുതൽ വ്യാപാരികൾക്കും, പൊതു ജനങ്ങൾക്കും കൊടുക്കുവാൻ നേതൃത്വം കൊടുത്ത അജ്മൽ ചക്കുങ്ങലിനെ യൂത്ത് വിംഗ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ് പൊന്നാട അണിയിച്ചു. അംഗത്വ മാസാചരണത്തിന്റ ഭാഗമായി അംഗത്വ മാസ ആചാരണം ഓഗസ്റ്റ് മാസം ആചരിക്കാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം ജോണി , ജില്ലാ സെക്രട്ടറി ജോസ് വര്ഗീസ്, മേഖല പ്രസിഡന്റ് ഇ.കെ. സാവിയർ, മേഖല സെക്രട്ടറി കെ.കെ അശോകൻ, ട്രഷറർ സി ബി അബ്‌ദുൾ കരീം , ടൗൺ യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലിവേലിൽ അധ്യക്ഷ വഹിച്ചു.
മൈതീൻ ഇഞ്ചകുടി സ്വാഗതം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് എം.ബി നൗഷാദ്, വൈസ് പ്രസിഡന്റ് എൽദോസ് ചേലാട്ട്, ബെന്നി വര്ഗീസ്, ജോയിന്റ് സെക്രട്ടറി മാരായ ജിജോ തോമസ്, ഷാഹുൽ മുണ്ടക്കൽ, ഷിന്റോ ഏലിയാസ്, യൂത്ത് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ് നന്ദിയും പറഞ്ഞു.