Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് ബി.എസ്.എൻ.എൽ.ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.

കോതമംഗലം : കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനവിനെതിരെയും ജനദ്രോഹ ബജറ്റിനെതിരേയും എൽ.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് ബി.എസ്.എൻ.എൽ.ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. കേരളം നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാൻ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കുമ്പോൾ കേന്ദ്ര സർക്കാർ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന രീതിയിൽ പാചകവാതക ഗ്യാസിന് വൻതോതിൽ വില വർദ്ദിപ്പിച്ചത് ന്യായികരിക്കാനാവില്ലെന്നും രാജ്യത്തെ സാധാരണക്കാരനെ മാക്സിമം ദ്രോഹിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ധർണ്ണ സമരം ബി.എസ് എൻ.എൽ.ആഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ജെ.ജേക്കബ് പറഞ്ഞു.

സി.പി.ഐ.താലൂക്ക് സെക്രട്ടറി എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. കോതമംഗലം, കവളങ്ങാട് ഏരിയാ സെക്രട്ടറിമാരായ ആർ.അനിൽകുമാർ, ഷാജി മുഹമ്മദ്, ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബാബുപോൾ, എൻ.സി.പി.നിയോജകമണ്ഡലം പ്രസിഡന്റ് പി.വി. തമ്പാൻ, കേരള കോൺഗ്രസ് (സ്ക്കറിയ) നിയോജക മണ്ഡലം പ്രസിഡന്റ് ഷാജിപീച്ചക്കര, കേരള കോൺഗ്രസ് (ബി)നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൗലോസ് എന്നിവർ പ്രസംഗിച്ചു.രാവിലെ കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചി നൂറ് കണക്കിന് പ്രവർത്തകർ അണി ചേർന്നു.പ്രകടനത്തിന് പി.എം, മുഹമ്മദാലി, പി.പി. മൈതീൻഷാ ,സീതി മുഹമ്മദ്, എം.എസ്.ജോർജ്ജ്, വാവച്ചൻ തോപ്പിൽകുടി, ശിവകുമാർ ,തുടങ്ങിയവർ നേതൃത്വം നൽകി

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!