Connect with us

Hi, what are you looking for?

CRIME

കോതമംഗലത്തു വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

കോതമംഗലം : കോതമംഗലത്തു വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.
എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതുടനീളം ഒരു മാസത്തെ NDPS സ്പെഷ്യൽ ഡ്രൈവ് നടക്കുനത്തിന്റെ ഭാഗമായി കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്‌ഡിൽ ആണ് അസം സ്വദേശി അനറുൽ ഹക്കിനെ (24) കോതമംഗലം ചേലാഡ് ഭാഗത്തു നിന്ന് 10 ഗ്രാം ഹെറോയിനുമായി അറസ്റ്റ് ചെയ്തത്.

കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിൻ കച്ചവടം നടത്തുന്നതിനിടയിൽ ആണ് ഇയാൾ പിടിയിൽ ആയതു. പെരുമ്പാവൂർ റൂം എടുത്തു വ്യാപകമായി മയക്കു മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി ആണ് പിടിയിൽ ആയ അനറുൽ ഹക്കു. 56 കുപ്പികളിൽ ആയി ആണ് ഇയാൾ ഹെറോയിന് കൈവശം വന്നിരുന്നത്. 5 ഗ്രാംമിൽ കൂടുതൽ ഹെറോയിന് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതുമായ കുറ്റം ആണ്.

എക്സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം po K A നിയാസ്,AE സിദ്ധിക്ക്, സിഇഒ മാരായ k cഎൽദോ, MM നന്ദു, p v ബിജു,pt രാഹുൽ ഡ്രൈവർ ബിജു പോൾ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...