Connect with us

Hi, what are you looking for?

NEWS

ബ്ലോക്ക് ഓഫീസ് ഹാൾ വിട്ടു നൽകിയില്ല: കുടുംബശ്രീ യോഗവും ഓണാഘോഷവും അലങ്കോലമായി.

കോതമംഗലം: കോതമംഗലം ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടെ മനപൂർവ്വമായ അനാസ്ഥയും, അവഗണനയും മൂലം മുൻസിപ്പൽ രണ്ടാം വാർഡിലെ കുടുംബശ്രീ യോഗവും, ഓണാഘോഷവും അലങ്കോലപ്പെട്ടതായി പരാതി.

വർഷങ്ങളായി ബ്ലോക്ക് ഓഫീസ് നിലകൊള്ളുന്ന രണ്ടാം വാർഡിലെ വാർഡ് സഭകൾ,കുടുംബശ്രീ യോഗങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയെല്ലാം നടത്തിവരുന്നത് ബ്ലോക്ക് ഓഫീസ് വക ഹാളിലാണ്. രണ്ടാം വാർഡിൽ കമ്മ്യൂണിറ്റി ഹാൾ ഇല്ലാത്തതുകൊണ്ടും, വാർഡിൽ തന്നെയുള്ള ബ്ലോക്ക് ഓഫീസ് ബിൽഡിങ്ങിൽ ഒന്നിലധികം ഹാളുകൾ ഉള്ളതുകൊണ്ടുമാണ് ഇപ്രകാരം ചെയ്തിരുന്നത്. വാർഡ് കൗൺസിലറുടെ കത്ത് പ്രകാരം ഹാൾ വിട്ടുകൊടുക്കുകയായിരുന്നു പതിവ്.
പതിനെട്ടാം തീയതി ഞായറാഴ്ച കുടുംബശ്രീ യോഗത്തിന് ഹാൾ വിട്ടു തരണമെന്ന് കാണിച്ച് പതിവുപോലെ കൗൺസിലർ കത്ത് നൽകിയെങ്കിലും മുനിസിപ്പൽ സിഡിഎസിന്റെ കത്ത് മെയിൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാൽ അതും ചെയ്തിരുന്നു. എന്നാൽ മെയിലിൽ കത്ത് കിട്ടിയില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഹാൾ വിട്ടു നൽകാൻ കൂട്ടാക്കിയില്ല. അതുമൂലം നേരത്തെ അറിയിച്ച പ്രകാരം യോഗത്തിന് എത്തിയവർ ഓഫീസ് മുറ്റത്ത് വെയിലേറ്റ് നിന്നുകൊണ്ട്, യോഗം കൂടാൻ സാധിക്കാതെ ഓണാഘോഷം മാത്രം നടത്തി മടങ്ങി പോയിട്ടുള്ളതാണ്. ബി ഡി ഒ -യെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മുൻവിധിയോടെയാണ് അദ്ദേഹവും സംസാരിച്ചത്.

ബ്ലോക്ക് ഓഫീസ് സമുച്ചയത്തിൽ എംഎൽഎ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് പണിതിട്ടുള്ള ഒന്നിലധികം ഹാളുകൾ വെറുതെ കിടന്നിട്ടും, അവധി ദിനം ആയിട്ടും പതിവിന് വിപരീതമായി ഹാൾ വിട്ടു നൽകാതിരുന്നത് ജീവനക്കാരുടെ ഗൂഢാലോചനയുടെ ഫലമാണെന്നും, സ്വന്തം വാർഡിൽ സർക്കാർ ഹാൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ പിടിവാശിയും ദുശാഠ്യവും മൂലം ഔദ്യോഗിക പരിപാടികൾ സ്വകാര്യയിടങ്ങളിൽ വാടക നൽകി നടത്തേണ്ടി വന്നാൽ ഖജനാവിന് നഷ്ടം വരും എന്നതുകൊണ്ട് ഇതിനെതിരെ പരാതി നൽകുമെന്ന് വാർഡ് കൗൺസിലർ അഡ്വക്കേറ്റ് ജോസ് വർഗീസ് പറഞ്ഞു. മുൻസിപ്പൽ സിഡിഎസ് ചെയർപേഴ്സൺ സാലി വർഗീസ്, വാർഡ് സിഡിഎസ് മെമ്പർ ഗീതാ മണി, റോസിലി ജോസ്, ഡെയ്സി ജോയ്,ചിത്ര സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം :എറണാകുളം ജില്ലാതല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.ഉദ്ഘാടനം  ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.കോതമംഗംലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

error: Content is protected !!