കോതമംഗലം: കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം വാരപ്പെട്ടി സി എച്ച് സി യില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ ഉത്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, വിവിധ ആരോഗ്യ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് ആയുഷ്മാന്‍ ഭവ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് വര്‍ഗീസ് , ജെസി സാജു , ജീജി ഷിജു , കാന്തി വെള്ളക്കയ്യന്‍ ,സിബി മാത്യു ,മാമച്ചന്‍ ജോസഫ് , വാരപ്പെട്ടി പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി ,ജയിംസ് കോറമ്പേല്‍ , നിസാ മോള്‍ ഇസ്മായില്‍, വാരപെട്ടി പഞ്ചായത്ത് അംഗങ്ങളായ കെ എം സെയ്ദ് , എം എസ് ബെന്നി, ഷജി ബ്ലസി , ദിവ്യ സലി, ഏയ്ഞ്ചല്‍മേരി ജോബി, വാരപ്പെട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.സുമതി ജയരാജ് , ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സുഗുണന്‍ കെ ആര്‍ , പി ആര്‍ ഒ സോബിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.
