Connect with us

Hi, what are you looking for?

CHUTTUVATTOM

വോട്ട് കച്ചവടവും സാമ്പത്തിക ക്രമക്കേടും; സേവ് ബി.ജെ.പി ഫോറം കോതമംഗലത്ത് നില്പ് സമരം നടത്തി.

കോതമംഗലം: വോട്ട് കച്ചവടം, ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് എന്നിവ നടത്തിയ ബി.ജെ.പി. കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും, കോതമംഗലത്ത നിന്നുള്ള ജില്ലാ ഭാരവാഹികളും രാജിവയ്ക്കണമന്നാവശ്യപ്പെട്ട കോതമംഗലത്തെ ജനകീയ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് സേവ് ബി.ജെ.പി.ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കോതമംഗലം നഗരത്തിൽ സാമൂഹ്യ അകലവും, കോവിഡ് പ്രോട്ടോക്കോളും പാലിച്ച് നില്പ് സമരം നടത്തി.


വോട്ട് കച്ചവടത്തിലൂടെ കോതമംഗലത്തെ ബി.ജെ – പി.യെ 30 വർഷം പിന്നോട്ടടിച്ചെന്നും, നിയോജക മണ്ഡലം പ്രസിഡൻ്റിൻ്റെ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ട് കച്ചവടം നടത്തിയതായും, നിയോജക മണ്ഡലത്തിൽ പാർട്ടി പ്രവർത്തനം നിലച്ചതായും സമരത്തിന് നൽകിയവർ ആരോപിച്ചു.

കോതമംഗലത്ത് ബി.ജെ.പി.യെ വളർത്തിയ ആദ്യ കാല നേതാക്കളായ എം.എൻ.ഗംഗാധരൻ, പി.കെ.ബാബു, ,എന്നിവരെയും മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് സന്തോഷ് പത്മനാഭൻ ,മനോജ് കാനാട്ട്, അഡ്വ.ജയശങ്കർ, വാരപ്പെട്ടിയിലെ മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽ മഞ്ചേപ്പിള്ളി എന്നി വരെയുമാണ് ഏതാനും ദിവസങ്ങൾക്കു് മുമ്പ് പുറത്താക്കിയത്.

ഇ.ടി.നടരാജൻ പ്രസിഡൻ്റായതു മുതൽ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫണ്ട് മറ്റ് സാമ്പത്തിക ക്രമക്കേടുകൾ, മറ്റ് അഴിമതികൾ എന്നിവ നടത്തിയതിനെ അന്നത്തെ കമ്മിറ്റി യോഗങ്ങളിലും, മേൽഘടകങ്ങളിലും പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടാകാത്തതിനെ തുടർന്നാണ് പരാതിപ്പെട്ടവരോട് വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയതെന്ന് നേതാക്കൾ പറഞ്ഞു . അഴിമതിയും, സ്വേഛാധിപത്യവും മൂലം സംഘടനയെ തകർത്ത മണ്ഡലം പ്രസിഡൻ്റ്, ജില്ലാ വൈസ് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി എന്നീ ത്രിമൂർത്തികളെ പുറത്താക്കൂന്നതു വരെയും, പുറത്താക്കപ്പെട്ട ജനകീയ നേതാക്കളെ തിരിച

ജനകീയ നേതാക്കളെ തിരിച്ചെടുക്കുന്നതു വരെയും പ്രതിഷേധ പരിപാടികൾ തുടരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ മുൻ നിയോജക മണ്ഡലം നേതാക്കളായ അനിൽ ആനന്ദ്, വി.എസ്.സുമേഷ്.സികെ.രാജൻ,, എസ്.ശ്രീജിത്, മറ്റ് നേതാക്കളായ പി.എൻ.അജിത് കുമാർ, ഡിബിൻ കുമാർ എന്നിവർ അറിയിച്ചു.

You May Also Like

error: Content is protected !!