Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷണം പോയി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

കോതമംഗലം: കോതമംഗലത്ത് പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷണം പോയി; നാല് പേർ ചേർന്ന് ബൈക്ക് മോഷ്ടിക്കുന്നതിൻ്റെ CCTV ദൃശ്യം പോലീസിന് ലഭിച്ചു. പത്തനംതിട്ട സ്വദേശി അലൻ തമ്പിയുടെ പൾസർ NS 160 റെഡ് ആൻ്റ് ബ്ലാക്ക് ബൈക്കാണ് മോഷണം പോയത്. k L O5 AQ 8041 ആണ് ബൈക്കിൻ്റെ നമ്പർ. 12-ാം തീയതി നടക്കുന്ന ഒരു കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ അലൻ തലേ ദിവസം മലയിൻകീഴിലുള്ള ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

ലോഡ്ജിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് സമീപത്തേക്ക് മൂന്ന് യുവാക്കൾ നടന്നും ഒരാൾ ബൈക്കിലും വരുന്നത് കാണാം. കുറച്ചു സമയത്തിനുള്ളിൽ രണ്ട് പേർ ചേർന്ന് ബൈക്ക് സ്റ്റാർട്ടാക്കി ടൗൺ ഭാഗത്തേക്ക് പോകുന്നതും CCTV ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ബൈക്ക് ഉടമയുടെ പരാതിയെ തുടർന്ന് കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...