AGRICULTURE
പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഭക്ഷ്യവിഭവങ്ങൾ ചെല്ലാനം ജനതയ്ക്ക്; കർഷകനെ ആദരിച്ചു ഡീൻ കുര്യാക്കോസ് എം.പി.

കോതമംഗലം : ചെല്ലാനത്തിനൊരു കൈത്താങ്ങായി ഭക്ഷ്യവസ്തുക്കൾ നൽകി സഹായിച്ച കർഷകൻ ജോൺസൺ വെളിയത്തിനെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പറമ്പ് ബിജു റാഫേലിൻ്റെ ഭവനത്തിൽ വെച്ച് ഡീൻ കുര്യാക്കോസ് MP ആദരിച്ചു. മറ്റൊരാളുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഭക്ഷ്യവിഭവങ്ങളാണ് കടൽക്ഷോഭത്തിൽ ബുദ്ധിമുട്ടുന്ന ചെല്ലാനം ജനതയ്ക്ക് നൽകാൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയ്ക്ക് ജോൺസൺ കൈമാറിയത്. മണ്ഡലം പ്രസിഡൻ്റ് എബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷിബു കുര്യാക്കോസ്, വാർഡ് കൗൺസിലർ നിഷ ഡേവീസ്,നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെയിൻ അയനാടൻ,KSU ബ്ലോക്ക് ജനറൽ സെക്രട്ടറി ആൻ്റണി കൂളിയാടൻ,മുൻ മണ്ഡലം പ്രസിഡൻ്റ് റഫീഖ് വെണ്ടുവഴി, മണ്ഡലം വൈസ് പ്രസിഡൻ്റ് ബെർട്ടിൻ ജോയി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബു വറുഗീസ്, ആൻ്റോ ജോർജ്, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് റ്റിജോ,കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ജോസ് കുഴികണ്ണിയിൽ,സിറിയക് ജോസ്,ജിസ് വെളിയത്ത് എന്നിവർ സംസാരിച്ചു.
AGRICULTURE
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം

പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ സവാള കൃഷി ചെയ്ത കർഷകന് മികച്ച വിളവ്. പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ ഇരുപത്തിയഞ്ച് സെന്റ് സ്വന്തം സ്ഥലത്ത് നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്. ബാക്കി വരുന്ന ഒന്നരയേക്കർ സ്ഥലത്ത് ക്യാരറ്റ്, കുക്കുമ്പർ, പയർ തുടങ്ങീ കൃഷികളും ചെയ്തു വരുന്നു. ശീതകാലകാല പച്ചക്കറികളായ കാബേജ്, വെളുത്തുള്ളി, ക്യാരറ്റ്, കോളിഫ്ളവർ തുടങ്ങിയ കൃഷി ചെയ്ത് കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച കർഷകനായി കഴിഞ്ഞവർഷം ഈ കർഷകനെ തെരെഞ്ഞെടുത്തിരുന്നു.കൃഷിയിടത്തിൽ നടന്ന സവാളയുടെയും, ക്യാരറ്റിന്റേയും വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി പോൾ, മേരി പീറ്റർ പഞ്ചായത്തംഗങ്ങളായ സിജി ആന്റണി, ലത ഷാജി, ലാലി ജോയി, കൃഷി ഓഫീസർ ഇ.എം.മനോജ് ,കൃഷി അസിസ്റ്റന്റുമാരായ ഇ.പി.സാജു, വി.കെ. ജിൻസ് , കർഷകനായ ഇഞ്ചക്കൂടി മൈതീൻ രാധാ മോഹനൻ , ബിനോയി മാളിയേലിൽ എന്നിവർ പങ്കെടുത്തു.
വിവിധ കൃഷികൾ ചെയ്ത മാതൃകാ പ്രവർത്തനം നടത്തുന്ന കർഷകനെ കൃഷിയിടത്തിൽ വച്ച് കൃഷിഭവനു വേണ്ടി പ്രസിഡന്റ് ജെസ്സി സാജു പൊന്നാട നൽകി ആദരിച്ചു. മനസ്സ് വച്ചാൽ എന്തും നമ്മുടെ മണ്ണിൽ വിളയിക്കാൻ കഴിയുമെന്ന സന്ദേശവുമായി പിണ്ടിമന കൃഷിഭവൻ നടത്തുന്ന പരീക്ഷണ അടിസ്ഥാനത്തിലുള്ള വിവിധ കൃഷികൾ ഇതിനോടകം തന്നെ വിജയം നേടിയിട്ടുണ്ട്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
AGRICULTURE
തേനീച്ച കൃഷിയിലും വിജയം കൈവരിച്ചു സമ്മിശ്ര കർഷകൻ കൂടിയായ പോലീസുകാരൻ

കോതമംഗലം :- കോതമംഗലത്ത് സമ്മിശ്ര കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെങ്കേമമാക്കി സഹപ്രവർത്തകരും നാട്ടുകാരും. പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂരിലാണ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിൻ്റെ വീടും കൃഷിസ്ഥലവും. സമ്മിശ്ര കർഷകനായ മുഹമ്മദ് നിരവധി വ്യത്യസ്തങ്ങളായ കൃഷികളാണ് പരീക്ഷിച്ച് വരുന്നത്. സമ്മിശ്ര കൃഷിയുടെ ഭാഗമായി മുഹമ്മദ് തൻ്റെ റബർ തോട്ടത്തിലൊരുക്കിയ തേനീച്ചപ്പെട്ടികളിൽ നൂറുമേനിയാണ് ഉത്പാദനം നടന്നത്. കൃഷി പരിപാലനവും വിളവെടുപ്പു മെല്ലാം പോലീസ് ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് മുഹമ്മദ് സമയം കണ്ടെത്തുന്നത്.
തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സിദ്ധിഖ് KP ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബൂബക്കർ മാങ്കുളം മുഖ്യാതിഥിയായിരുന്നു. കാർഷികരംഗത്ത് മുഹമ്മദ് നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പോലീസ് സേനക്ക് തന്നെ പ്രചോദനവും അഭിമാനവുമാണെന്ന് സഹപ്രവർത്തകനും ഊന്നുകൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ സിദ്ധിഖ് പറഞ്ഞു. മാനസികോല്ലാസത്തിന് വേണ്ടിയാണ് കൃഷി ചെയ്യുന്നതെന്നും എല്ലാവരും കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും മുഹമ്മദ് പറഞ്ഞു.
AGRICULTURE
പിണ്ടിമനയിൽ രക്തശാലിയിനം അരി പുറത്തിറക്കി

പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കിസ്സാൻമിത്ര കർഷക ഗ്രൂപ്പ് പുറത്തിറക്കിയ ഔഷധ ഗുണമുള്ള രക്തശാലി അരിയുടെ വിപണനം ആരംഭിച്ചു. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു കർഷകനായ സുനിൽ വർഗ്ഗീസിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിബി പോൾ, രാധാമോഹനൻ , ബെന്നി പുതുക്കയിൽ, ജെമിനി കുര്യൻ, രഞ്ജിത്ത് തോമസ്സ് ,ആദില യൂസഫ് , ഹരിപ്രിയ ബോസ്, എന്നിവർ സംസാരിച്ചു. കിസ്സാൻ മിത്ര കൺവീനർ കെ.പി ഷിജോയുടെ അയിരൂർ പ്പാടത്തെ ഒരേക്കർ പാടത്ത് കൃഷിചെയ്ത രക്ത ശാലി ഇനം അരിയാണ് ഒരു കിലോ വീതം പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കിയത്.
ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ രക്തശാലി അരി കൊളസ്ട്രോൾ കുറക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഏറെ ഔഷധ ഗുണമുള്ള രക്ത ശാലിയിൽ ക്യാൻസർ കോശങ്ങളെ തടയുന്നതിനുള്ള ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആദ്യഘട്ടത്തിൽ നൂറ് കിലോ അരിക്ക് പുറമെ കിസ്സാൻ മിത്ര കർഷക ഗ്രൂപ്പിന്റെ വിവിധങ്ങളായ മുല്യ വർദ്ധിത ഉല്പന്നങ്ങൾ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സംഭരണ വിപണ കേന്ദ്രം വഴി വിറ്റഴിക്കുന്നു. രക്തശാലിയുടെ ഔഷധ ഗുണങ്ങളുടെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ കൃഷിയിറക്കി യുവതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനാണ് പിണ്ടിമന കൃഷിഭവന്റെ ലക്ഷ്യം. കൃഷി ഓഫീസർ ഇ.എം മനോജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ് നന്ദിയും പറഞ്ഞു.
-
ACCIDENT1 week ago
വാഹനാപകടത്തില് യുവാവിന് ദാരുണാന്ത്യം
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
AGRICULTURE1 week ago
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി