Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബൈബിൾ കൺവെൻഷന്‌ മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ തിരിതെളിഞ്ഞു

കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കോതമംഗലം ബൈബിൾ കൺവൻഷൻ ആരംഭിച്ചു. മാർച്ച് 10 ന് അവസാനിക്കത്തക്ക വിധത്തിൽ 5 ദിവസങ്ങളിലായി കൺവെൻഷൻ നടത്തപ്പെടും. പള്ളിവക മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. എല്ലാവർഷവും പാതിനോ മ്പിനോടനുബന്ധിച്ച് അങ്കമാലി ഭദ്രാസനത്തിലെ പള്ളികളുടെ സഹകരണത്തോടെയാണ് കൺവെൻഷൻ നടത്തുന്നത്.

കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. “മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവ 338 വർഷങ്ങൾക്കു മുൻപ് മലങ്കരയിലേക്ക് പങ്കപ്പാടുകൾ സഹിച്ച് എഴുന്നള്ളി വന്നത് ഈ സഭയെ രക്ഷിക്കാനാണെന്നും പരി. ബാവായുടെ മദ്ധ്യസ്ഥതയാൽ ഈ സഭ പാതാള ഗോപുരങ്ങളെ തകർത്ത് ഉണർന്നെഴുന്നേൽക്കുമെന്നും മോർ യൂലിയോസ് തിരുമനസ്സുകൊണ്ട് ഉദ്ബോധിപ്പിച്ചു. ജനറൽ കൺവീനർ (വികാരി) ഫാ.ജോസ് പരത്തുവയലിൽ സ്വാഗതം ആശംസിച്ചു. കോതമംഗം എം.എൽ.എ. ആൻ്റണി ജോൺ വിശിഷ്ടാഥിതിയായി പങ്കെടുത്തു. ഫാ. മാത്യു വയലാമണ്ണിൽ ( ഡയറക്ടർ അനുഗ്രഹ ധ്യാനകേന്ദ്രം) വചന സന്ദേശം നൽകി. പരി.സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെ അനുഗ്രഹീത സാന്നിധ്യം വിവിധ ദിവസങ്ങളിൽ ഉണ്ടായിരിക്കും. ഫാ.ജോസ് തച്ചേത്ത് കുടി, സി.എ.ജോസ് ചുണ്ടേക്കാട്ട്, ജോർജ്ജ് പിണ്ടിമന എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.

ജനറൽ കൺവീനർ (വികാരി) ഫാ.ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ,പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ ഏലിയാസ് വർഗീസ് കീരംപ്ലായിൽ കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട്, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണൻഞ്ചേരി, ഡോ. റോയി മാലിയിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. മാർച്ച് 07 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരം, 5.40 ന് ഗാനശുശ്രൂഷ, 6.40 ന് വചന ശുശ്രൂഷ പ്രൊഫ. ഫ്രാൻസിസ് ഇരിങ്ങാലക്കുട (ശാലോം ടി.വി), 8.30 ന് സമാപന പ്രാർത്ഥന…. എല്ലാ ദിവസവും യോഗാനന്തരം വിവിധ സ്ഥലങ്ങളിലേക്ക് വാഹനം ക്രമീകരിച്ചിട്ടുള്ളതായി ജനറൽ കൺവീനർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

NEWS

കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...

NEWS

കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...

NEWS

കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ....

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...

NEWS

കോതമംഗലം:  ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...

error: Content is protected !!