കോതമംഗലം: ദൈവമാണ് ഏക രക്ഷ എന്നും വലിയ വില കൊടുത്ത് – ഈശോയാകുന്ന മോചന ദ്രവ്യം കൊണ്ട് വീണ്ടെടുത്തതാണെന്നും, അതിനാൽ തന്നെ നാം അവിടുത്തെ ഉടമസ്ഥതയിൽ ആണെന്നും ഓർമിക്കണമെന്നും ബിഷപ്പ് എമിരിറ്റ്സ് മാർ ജോർജ് പുന്നക്കോട്ടിൽ ആഹ്വാനം ചെയ്തു
പത്തൊൻപതാമത് കോതമംഗലം ബൈബിൾ കൺവെൻഷൻ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മാർ പുന്നക്കോട്ടിൽ.ജൂബിലി വർഷം ഏവരും സ്വസ്ഥമായി കഴിയണം എന്നും ദരിദ്രർക്കായ് കൊടുത്തിരിക്കുന്ന വർഷം ആണെന്നും ബിഷപ്പ് ഓർമിപ്പിച്ചു.
കൺവൻഷനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ മാർ പുന്നക്കോട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ ഫൊറാനാ വികാരിമാരായ ഫാ. ജെയിംസ് കക്കുഴി, ഫാ. മാത്യു അത്തിക്കൽ റവ. ഡോ. തോമസ് പറയിടംഎന്നിവർ സഹകാർമ്മികരായി. ഫാ. തോമസ് കഞ്ഞിരിക്കോണം, റവ ഫാ സരീഷ് എന്നിവരാണ് ഉദ്ഘാടന ദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകിയത്.അസീസ്സി ധ്യാന ടീം നേതൃത്വം നൽകുന്ന കൺവെൻഷൻ നാലിന് സമാപിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ 8.30 വരെയാണ് കൺവൻഷൻ.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)