Connect with us

Hi, what are you looking for?

NEWS

യുഡിഎഫ് ജനപ്രതിനിധികളുടെ നടപടി കിരാതവും മനുഷ്യത്വരഹിതവുമാണന്ന് എൽഡിഎഫ്

കോതമംഗലം : മോർച്ചറിയിൽ നിന്നും മൃതദേഹം പിടിച്ചെടുത്ത് ദേശീയപാത ഉപരോധ സമരം നടത്തി ജനങ്ങളെ ദുരിതത്തിലാക്കിയ യുഡിഎഫ് ജനപ്രതിനിധികളുടെ നടപടി കിരാതവും മനുഷ്യത്വരഹിതവുമാണന്ന് എൽഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തിങ്കൾ പുലർച്ചെ കാഞ്ഞിരവേലിയിൽ
കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട
ഇന്ദിര (72)യുടെ മൃതദേഹമാണ് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റും ,പോസ്റ്റ് മാർട്ടവും പൂർത്തിയാക്കുന്നതിന് മുൻപ് അഡ്വ.ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ പിടിച്ചെടുത്ത് മ്യതദേഹത്തോട് അനാദരവ് കാണിച്ചതായി എൽ ഡി എഫ് ആരോപിക്കുന്നത് . വരാൻ പോകുന്ന ഇടുക്കി പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രിയ നേട്ടത്തിനായി സർക്കാരിനേയും, ഇടതുപക്ഷത്തിനേയും എതിരായി ചിത്രീകരിക്കാനുള്ള
ബോധപൂർവ്വമായ നീക്കത്തെ രാഷ്ട്രീയ കേരളം അപലപിക്കുമെന്നും, ഇന്ദിര
യുടെ ബന്ധുക്കൾ ഈ രാഷ്ട്രീയ നാടകത്തെ തള്ളിക്കളഞ്ഞണ്. എന്നാൽ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള
പൊലീസുകാരെ അസഭ്യവർഷവുമായി ഡിസിസി പ്രസിഡന്റിന്റെ
നേതൃത്വത്തിലുള്ള കോൺഗ്രസ് ഗുണ്ടാ സംഘം കൈയ്യേറ്റം ചെയ്തത നടപടി ജനാധിപത്യ മര്യാദക്ക് ചേർന്നതല്ല.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ കലക്ടറോടും ജില്ലാ പോലീസ് മേധാവി
യോടും മൃതദേഹം എത്രയും വേഗം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത് വിട്ടുതര
ണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് മൃതദേഹം ആശുപത്രി മോർച്ചറിയിൽ തിരിച്ചെത്തിച്ച്
പോസ്റ്റ്മോർട്ടം ചെയ്തു വീട്ടുകാർക്ക് വിട്ടുനൽകിയത്. വന്യമൃഗ ആക്രമണം നടക്കുന്ന മേഖലയിൽ സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ പി
രാജീവ്, റോഷി അഗസ്റ്റിൻ എന്നിവർ ആശുപത്രിയിൽ എത്തി
വീട്ടുകാരുമായി സംസാരിച്ച്
എംഎൽഎമാരായ എ രാജ, ആന്റണി ജോൺ, പോലീസ് വനം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ
10 ലക്ഷം രൂപ അടി
യന്തിര ധനസഹായത്തിൻ്റെ ചെക്ക് കൈമാറിയതായും നേതാക്കൾ പറഞ്ഞു.

നിലവിലെ വനസംരക്ഷണ നിയമ
പ്രകാരം വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനായി സംസ്ഥാന
സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും ചെയ്യുമെന്ന് ഉറപ്പ് നൽകി.
മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ദിരയുടെ വീട്ടിലെത്തി അന്തിമ ഉപചാരം അർപ്പിച്ചതായും ,
തങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെപോയ ജാള്യതയിൽ
കോൺഗ്രസ്സിന്റെ രണ്ട് എംഎൽഎ മാർ കോതമംഗ
ലത്ത് അനിശ്ചിതകാല ഉപരോധ സമരം പ്രഖ്യാപിക്കുകയാണുണ്ടായതെന്നും എൽ ഡി എഫ് പറഞ്ഞു. ഉപരോധസമരത്തിന് നേതൃത്വം കൊടുത്ത മൂവാറ്റുപുഴ എംഎൽഎയുടെ മണ്ഡലത്തിലെ
പൈങ്ങോട്ടൂർ പഞ്ചായത്തിലും പെരുമ്പാവൂർ എംഎൽഎയുടെ മണ്ഡലത്തിലെ
നിരവധി പ്രദേശങ്ങളിലും നടക്കുന്ന വന്യമൃഗ ആക്രമണത്തിൽ ചെറുവിരൽപ്പോലും
അനക്കാത്തവരാണ് പ്രഹസന സമരത്തിന് നേതൃത്വം നൽകിയത്.
അഞ്ച് വർഷമായി ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീൻ കുര്യാക്കോസ് എം പി വന്യമൃഗ ആക്രമണങ്ങൾക്കെതിരെ പാർലമെൻറിൽ നാളിതുവരെ ഇടപെട്ടിട്ടില്ല. ജനകീയ
പ്രശ്നങ്ങളിൽ പാർലമെന്റിൽ വായ് തുറക്കാത്ത എം പി തെരഞ്ഞെടുപ്പ്
അടുത്തപ്പോൾ വോട്ട് നേടാനുള്ള തന്ത്രത്തിലാണ്.
ബഫർസോൺ നിർണ്ണയവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കോതമംഗലത്തെ തട്ടേ
ക്കാട്, ഇടുക്കി, തേക്കടി എന്നിവിടങ്ങളിൽ വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടു
ക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി എം.പി. ഒത്തുകളിച്ചത് ജനം മറന്നിട്ടില്ലന്നും കേരളത്തിലെ ഹരിത എംഎൽഎ മാർ എന്ന് സ്വയം പ്രഖ്യാപിച്ച്
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇന്ന് കേരളത്തിൽ നടക്കുന്ന വന്യമൃഗ ആക്രമണങ്ങളിൽ
നിന്നും ഒഴിവാകാനാവില്ല.

ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരാണ് നിലവിലുള്ള വനം നിയമം രൂപികരിച്ചത്. നിലവിൽ കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുക മാത്രമാണ് നാട് നേരിടുന്ന ഈ വിഷയത്തിൽ ശാശ്വത പരിഹാരം. കേന്ദ്രസർക്കാർ തുടരുന്ന
നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്ത എം
പി യും എം എൽ എ മാരും നടത്തുന്ന സമരം പ്രഹസനമാണ്.

കോതമംഗലത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നടത്തിയിട്ടുള്ള രാഷ്ട്രീയ നാടകം ജനങ്ങൾ തിരിച്ചറിയണമെന്നും രണ്ട് ദിവസമായി ഡിസിസി പ്രസിഡന്റിന്റെ നേതൃത്വ
ത്തിൽ കോതമംഗലത്ത് നടത്തിയ അക്രമണ സംഭവങ്ങളിലെ മുഴുവൻ ക്രിമിനലുക
ളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എൽഡിഎഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എൽ ഡി എഫ് നേതാക്കളായ ആൻ്റണി ജോൺ എംഎൽഎ ,ആർ അനിൽ കുമാർ ,കെ എ ജോയി ,പി ടി ബെന്നി ,ആൻ്റണി പുല്ലൻ ,ഷാജി പീച്ചക്കര ,പോൾ ഡേവീസ് , അലി നെല്ലിക്കുഴി ,സാജൻ അമ്പാട്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

error: Content is protected !!