കോതമംഗല: കേന്ദ്ര സർക്കാരിന്റെ കാർഷിക ദ്രോഹ നയങ്ങൾ, വിലക്കയറ്റം, ഇന്ധനവില വർദ്ദനവ്, പൊതുമേഖലാ സ്ഥാപനങ്ങൾ കോവിഡ് മറവിൽ വിറ്റഴിക്കുന്നതുൾപ്പെടെയുള്ള നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. പണിമുടക്ക് ദിനത്തിൽ രാവിലെ 9 മണിക്ക് നൂറ് കണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനം ചെറിയപള്ളി താഴത്ത് നിന്ന് ആരംഭിച്ച് കോതമംഗലം മുനിസിപ്പൽ ബസ്റ്റാന്റിൽ സമാപിച്ചു.
തുടർന്ന് ബസ്റ്റാന്റ് കോർണറിൽ നടന്ന സംയുക്ത തൊഴിലാളി പ്രതിഷേധയോഗം സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ പോൾ അദ്ധ്യക്ഷനായി.എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി.
എ.ഐ.ടി.യു.സി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.സി.കെ.ജോർജ്ജ്, എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം രാജമ്മ രഘു, പി .പി .മൈതീൻഷാ, പി.പി.മൊഹയദ്ദീൻ, എം.എസ്.നിബു, ജോഷി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് സ്വാഗതവും ഐ.എൻ.ടി.യു.സി. മണ്ഡലം സെക്രട്ടറി ശശി കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.