കോതമംഗലം : വേനൽ കടുത്തതോടെ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്ന സാഹജര്യത്തിൽപല്ലാരിമംഗലം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായപുഴയുടേയും, തോടുകളിലേയും ചെക്കു ഡാമുകൾ നവീകരിച്ച് ചെക്ക് ഡാമുകളിൽ പലകകൾ ഇട്ട് പുഴയിലേയും, തോട്ടിലേയും ജല സ്രോതസ്സുകൾ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു. പഞ്ചായ അധികാരികളോടും എം.വി.ഐ.പി.കനാലിൽ വെള്ളം ഉടൻ തുറന്ന് വിടണമെന്നും കിസ്സാൻ സഭ പല്ലാരിമംഗലം പ്രാദേശിക സഭ സെക്രട്ടറി കെ.കെ. പരീതിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കിസ്സാൻ സഭ നേതാക്കളായ .എം.എസ്. അലിയാർ , പി.എ.മുഹമ്മദ്, ഒ.എം.ഹസ്സൻ , എൽദോ എ.മാത്യു , വിൽസൺ ജേക്കബ്ബ്, എം.എസ്. ഇസ്മായിൽ . എ.യു. ഉസ്മാൻ ,ദീപാ രാഘവൻ , എന്നിവർ പങ്കെടുത്തു.
