കോതമംഗലം : സർക്കാരും എംഎൽഎയും കോതമംഗലത്തെ പാടെ അവഗണിക്കുകയാണ് മുൻമന്ത്രി ടി.യു. കുരുവിള. ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ചേലാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു വർഷത്തെ ബജറ്റിലും കാതലായ ഒരു പദ്ധതി പോലും ഉൾപ്പെടുത്താൻ എംഎൽഎക്ക് കഴിഞ്ഞിട്ടില്ല. ടോക്കൺ തുക മാത്രം മാറ്റിവെച്ച് പദ്ധതികളുടെ അടങ്കൽ തുക ബജറ്റിൽ അനുവദിച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് എംഎൽഎയുടെത്. ചേലാട് സ്റ്റേഡിയം, തങ്കളം-കാക്കനാട് ബൈപ്പാസ് തുടങ്ങി യുഡിഎഫ് വിഭാവനം ചെയ്ത പദ്ധതികൾ പൂർത്തിയാക്കാൻ പോലും എംഎൽഎ ശ്രമിക്കുന്നില്ല.
രണ്ടര വർഷം മുമ്പ് തറക്കല്ലിട്ട ചേലാട് ബസ് കാത്തുനിൽപ്പ് കേന്ദ്രം ഇപ്പോഴും നിർമ്മാണം ആരംഭിച്ചിട്ടില്ല. പ്രവർത്തകർ പ്രതിഷേധസൂചകമായി ഇവിടെ റീത്ത് സമർപ്പിച്ചു. യോഗത്തിൽ ജോസ് കൈതക്കൻ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം,എ.ടി.പൗലോസ്,ജോമി തെക്കേക്കര,സി.കെ.സത്യൻ,ബിജോയ് പി.ജോസഫ്,എൽദോസ് വർഗീസ്,ബിജു വെട്ടിക്കുഴ,ജോസ് തുടുമ്മേൽ,എൽദോസ് മൂലേക്കുടി,ബിജോഷ് പോൾ ലിസി പോൾ കെ എ ജോസഫ് ജിൻസ് മാത്യു, സീന ബേബി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ബജറ്റ് അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മുൻമന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം ചെയ്യുന്നു.ഷിബു തെക്കുംപുറം,എ.ടി.പൗലോസ്,ജോമി തെക്കേക്കര,സി.കെ.സത്യൻ,ജോസ് കൈതക്കൻ തുടങ്ങിയവർ സമീപം.