കോതമംഗലം : അഗ്രോ സർവീസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും,കാർഷിക രംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനും ആൻ്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഹൈ പവർ കമ്മിറ്റി യോഗം തീരുമാനിച്ചു.ബ്ലോക്കിലെ കർഷകരുടെ വിവിധ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സെൻ്ററിൻ്റെ പ്രവർത്തനം വിപുലീകരിക്കും.ഇതിനായി പരിശീലനം നൽകിയ ടെക്നീഷ്യൻമാരെ നിയമിക്കുകയും കൂടുതൽ യന്ത്രങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.കോവിഡ് സാഹചര്യത്തിൽ കർഷകർക്ക് ആവശ്യമായ തൈകളും,ഗ്രോബാഗുകളും വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് സെൻ്റർ ഏറ്റെടുത്ത് നടത്തിയിരുന്നത്. യന്ത്രവൽക്കരണം ഊർജ്ജിതമാക്കി നെൽക്കൃഷിയിലെ പ്രവർത്തനങ്ങൾ,തെങ്ങുകയറ്റം,പുരയിട കൃഷി പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ കാർഷിക പ്രവർത്തനങ്ങളും നടപ്പിലാക്കാനുള്ള ആക്ഷൻ പ്ലാൻ യോഗത്തിൽ തയ്യാറാക്കി.ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,കൃഷി ഉദ്യോഗസ്ഥർ,കർഷക പ്രതിനിധികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റി പുതുക്കി രൂപീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ,കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ,പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീമ സിബി,വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബെന്നി എം എസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര,ജെയിംസ് കോറമ്പേൽ,സാലി ഐപ്പ്,മെമ്പർമാരായ കെ കെ ഗോപി,അനു വിജയനാഥ്,ലിസി ജോസഫ്,ഡയാന നോബി,പി എം കണ്ണൻ,ആനിസ് ഫ്രാൻസിസ്,കൃഷി ഓഫീസർമാരായ ജിജി ജോബ്,സജി കെ എ,ബോസ് മത്തായി,ഇ എം മനോജ്,ഷൈല കെ എം,സണ്ണി കെ എസ്,ബെൽസി ബാബു,ഇ എം അനീഫ,അമ്പിളി സദാനന്ദൻ,ഇ പി സാജു,സെൻ്റർ പ്രതിനിധികളായ റെജി എം എം,വിൽസൺ കെ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
