കോതമംഗലം : കോതമംഗലം മുൻസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ് ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ മജിസ്‌ട്രെറ്റിന്റെ മുമ്പിൽ രഹസ്യ മൊഴി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുൻസിപ്പൽ കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇക്കാര്യത്തിൽ പ്രതിയെ രക്ഷിക്കാൻ ഒത്താശ ചെയ്ത ആന്റണിജോൺ MLA യും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മുൻസിപ്പൽ മണ്ഡലം കമ്മിറ്റി കോതമംഗലം മുൻസിപ്പാലിറ്റിയിലേക് മാർച്ച് നടത്തി.
ഇരയാക്കപ്പെട്ടവർക്ക് നീതി നടത്തിക്കൊടുക്കുന്നതിനു പകരം പ്രതിയെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവസാനം വരെ അതിനെതിരെ പോരാടുകയും എല്ലാവിധ നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് ജോസ് വെട്ടിക്കുഴ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് ജോസ് അധ്യക്ഷത വഹിച്ച സമരം, യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.
കെ എസ് യു സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ, യൂത്ത് കോണ്ഗ്രസ് നിയോജമാണ്ഡലം പ്രസിഡന്റ് ടി.എം.അമീൻ, വൈസ് പ്രസിഡന്റ്മാരായ ജെയ്ൻ അയ്‌നാടൻ, അരുൺ അയ്യപ്പൻ, ലിനോ തോമസ് , ബേസിൽ തണ്ണിക്കോടൻ, ബ്ലോക്ക് സെക്രട്ടറിമാരായ മേഘാ ഷിബു, ബാബു വർഗീസ് , രാഹുൽ കെ.ആർ., രാഹുൽ തങ്കപ്പൻ, മുജിതബ് മുഹമ്മദ്,മണ്ഡലം വൈസ് പ്രസിഡന്റ് നൗഫൽ കെ.എം., ബെർട്ടിൻ ജോയ് , ബിബിൻ ബേബി , സെക്രട്ടറിമാരായ ബിജിൽ വാൾട്ടർ, ഷിന്റോ തോമസ്, ബേസിൽ ജോയി, മണ്ഡലം പ്രസിഡന്റമാരായ വിജിത് വിജയൻ, ആഷ്ബിൻ ജോസ്, ലിജോ ജോണി, അനൂസ് വി.ജോൺ , റൈഹാൻ മൈതീൻ, ബേസിൽ കൂത്താനാടി, ബിനോയ് ജോഷ്വ, അജീബ് ഇരമല്ലൂർ എൽദോസ് വാടാട്ടുപറ, റഫീഖ് വെണ്ടുവഴി, കോൺഗ്രസ് ഭാരവാഹികളായ പി.പി.ഉതുപ്പാൻ, എ.ജി. ജോർജ് , അബു മൊയ്‌ദീൻ, എം.എസ്. എൽദോസ്, എബി എബ്രഹാം, ഷമീർ പനക്കൻ, എൽദോസ് കീച്ചേരി, കെ.പി. റോയ്, ഷിബു കുര്യാക്കോസ് , പി.എ.എം. ബഷീർ, അനൂപ് ജോർജ് , ജോർജ് വർഗീസ്, സിജു അബ്രഹാം എന്നിവർ പങ്കെടുത്തു.