Connect with us

Hi, what are you looking for?

CHUTTUVATTOM

പുഞ്ചക്കുഴി തോടിന് കുറുകെ തടയണ നിർമ്മാണം ആരംഭിച്ചതായി എം.എൽ.എ

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെയുള്ള തടയണ നിർമ്മാണം ആരംഭിച്ചു. ജലസംരക്ഷണത്തിനായി പുന്നലം ഭാഗത്ത് നിർമ്മിക്കുന്ന തടയണ പദ്ധതി പ്രദേശം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സന്ദർശിച്ചു പുരോഗതി വിലയിരുത്തി. 24 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളി ലൂടെയാണ് തോട് കടന്നു പോകുന്നത്. 7.5 മീറ്റർ വീതിയിൽ 11.5 മീറ്റർ നീളത്തിലുമാണ് തടയണ നിർമ്മാണം. കൂടാതെ മുകൾ ഭാഗത്ത് 2 മീറ്റർ വീതിയിൽ ടില്ലർ പോകാൻ കഴിയുന്ന തരത്തിൽ ടില്ലർ പാസ്സേജും ടില്ലർ പാടശേഖരത്തിലേയ്ക്ക് ഇറക്കാൻ റാമ്പും നിർമ്മിക്കും. ആറടി ഉയരത്തിലാണ് തടയണ നിർമ്മിക്കുന്നത്. തമ്പക മരം ഉപയോഗിച്ചു നിർമിക്കുന്ന ഷട്ടറുകൾ ആവശ്യാനുസരണം മാറ്റി വെക്കുവാൻ കഴിയും.

പെരിയാർ നദിയിലേക്ക് ഒഴുകി എത്തുന്ന തോടാണ് പുഞ്ചക്കുഴി തോട്. തോടിനോട് ചേർന്ന് കിടക്കുന്ന 110 ഏക്കറോളം വരുന്ന കോടനാട് കൂട്ടാടം പാടശേഖരത്തിലെ കൃഷി ഈ തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും വലിയ തോടുകളിൽ ഒന്നായ ഇവിടെ തടയണ നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി നെൽ കർഷകർ ഉന്നയിക്കാറുണ്ട്. വേനൽ കാലമായൽ ഇവിടെ ജല ദൗർലഭ്യം മൂലം കർഷകർ കൃഷി ഇറക്കാറില്ല. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന തടയണ നശിച്ചു പോയതിന് ശേഷം ഉയർന്ന പ്രദേശത്തേക്ക് ജല ലഭ്യത ഉണ്ടായിരുന്നില്ല. ഇവിടെ തടയണ സാധ്യമായാൽ വേനൽ കാലത്ത് ഉയർന്ന പ്രദേശത്തെ നെൽ കർഷകർക്ക് പ്രയോജനകരമാകും. കൂടാതെ സമീപ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും തടയണ സഹായകരമാകുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

പുന്നലം മുതൽ കാട്ടൂർ വരെയുള്ള ഭാഗങ്ങൾക്കും തടയണ ഗുണം ചെയ്യും. തടയണയോടൊപ്പം തോടിന്റെ 68 മീറ്റർ നീളത്തിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് കെട്ടി ബലപ്പെടുത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു പദ്ധതി നാടിന് സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രകാശ്, മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയർ വിൽസൺ, വാർഡ് അംഗം സാംസൺ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി.എൽദോ, ബിനു മാതംപറമ്പിൽ , ടി.പി എൽദോ, ശിവൻ കളപ്പാറ, സുന്ദരൻ ചെട്ടിയാർ, വിജയൻ മുണ്ടിയാത്ത്, എൽദോ, സിബി സുകുമാർ എന്നിവരും എം.എൽ.എയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!