Connect with us

Hi, what are you looking for?

ACCIDENT

കൊല്ലം സ്വദേശിയും യുവാവുമായ സന്ദീപിൻറെ അകാലവിയോഗം; വിടചൊല്ലി പിണ്ടിമന പഞ്ചായത്ത്

പിണ്ടിമന: സ്കൂട്ടർ അപകടത്തെ തുടർന്ന് കനാലിൽ വീണ് മരണപ്പെട്ട കൊല്ലം സ്വദേശി സന്ദിപ് മോന്റെ മൃതദേഹം പുറത്തെടുത്തത് കോതമംഗലം അഗ്നി സുരക്ഷാ സംഘം. പിണ്ടിമന അടിയോടി ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കാണാതായ സന്ദിപിനെ പെരിയാർ വാലി കനാലിൽ കോതമംഗലം അഗ്നി രക്ഷാ സേന നടത്തിയ അന്വേഷണത്തിലാണ് കണ്ടെടുത്തത്. രാത്രി പന്ത്രണ്ട് മുക്കലോടെയായിരുന്നു സംഭവം. കനാലിൽ ഏകദേശം പന്ത്രണ്ട് അടിയോളം വെള്ളമുണ്ടായിരുന്നു. താമസ സ്ഥലത്തേക്ക് പോകും വഴി അടിയൊടി ഭാഗത്ത്‌ വെച്ചാണ് അപകടം നടന്നത്. റോഡിലെ കുഴിയില്‍ചാടി മറിഞ്ഞ ബൈക്കില്‍ നിന്ന് സന്ദീപ് കനാലില്‍ തെറിച്ചു വീഴുകയായിരുന്നു എന്ന് അനുമാനിക്കുന്നു.
പിണ്ടിമന പഞ്ചായത്തിൽ ക്ലർക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പിണ്ടിമന പഞ്ചായത്തിൽ പൊതുദർശനത്തിനു ശേഷം സ്വദേശമായ കുണ്ടറയിലേക്ക് കൊണ്ടുപോയി.

കോതമംഗലം അഗ്നി രക്ഷാനിലയം അസ്സി: സ്റ്റേഷൻ ഓഫീസർ സജി മാത്യം,
ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എസ്.എൽദോസ്, എം. മുരുകൻ, അൻവർ സാദത്ത്,
പി.എം. നിസാമുദ്ദീൻ, എ അരുൺ കുമാർ, കെ.റ്റി. ഷാജു, ബേസിൽ ഷാജി, എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...