Connect with us

Hi, what are you looking for?

NEWS

ദേശീയ പാതയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം- ഡീൻ കുര്യാക്കോസ് എം.പി

കോതമംഗലം: കോതമംഗലം മുതൽ നേര്യമംഗലം, വാളറ ഭാഗങ്ങളിൽ മനുഷ്യജീവനും സ്വത്തിനും അപകടകരമായ രീതിയിൽ ഭീഷണിയുയർത്തുന്ന നൂറുകണക്കിന് മരങ്ങൾ ആണ് നിൽക്കുന്നത്. തഹസിൽദാരുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും ലീഗ് ജില്ലാ ലീഗൽ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കെയാണ് വനപാലകരുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായിരിക്കുന്നത്. ഈ വർഷം മഴക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ മൂന്നുവട്ടം മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞു വീണു. ഒരുതവണ കാർ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . ഈ വർഷം കാലവർഷം ശക്തമായിരിക്കുമെന്ന് കാലാവസ്ഥ റിപ്പോർട്ട് നിലനിൽക്കുകയാണ് വനം വകുപ്പിൻറെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഈ വീഴ്ച. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് കത്തുനൽകി.

You May Also Like