NEWS
അണ്ടർ വാല്യുവേഷൻ ആധാരങ്ങൾ ; ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് മെഗാ അദാലത്ത്

കോതമംഗലം:1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആ ധാരങ്ങളെ ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് മെഗാ അദാലത്ത് നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി മുദ്ര വിലയുടെ 70% വും ഒഴിവാക്കി ബാക്കി 30 % തുക മാത്രം അദാലത്തിൽ ഒടുക്കി അണ്ടർ വാല്യൂ വേഷൻ നടപടികളിൽ നിന്ന് ഒഴിവാകാം.നോട്ടീസ് ലഭിക്കാത്തവർക്ക് അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് www.keralaregistration.gov.in ലെ Know Your Document undervalued or not എന്ന ലിങ്ക് മുഖേനയോ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് നേരിട്ടോ അറിയാവുന്നതാണ് എന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
NEWS
ഓൾ കേരള റോളർ സ്കേറ്റിംഗ് ടൂർണമെന്റിന്റെ റോഡ് മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു

കോതമംഗലം : റോൾ ഫോഴ്സ് വൺ ക്ലബ് സംഘടിപ്പിക്കുന്ന ഓൾ കേരള റോളർ സ്കേറ്റിംഗ് ടൂർണമെന്റിന്റെ റോഡ് മത്സരങ്ങൾ തങ്കളം നാലുവരി പാതയിൽ വച്ച് നടന്നു. ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സ്കേറ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മേരി ജോർജ് തോട്ടം യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,സ്കേറ്റിംഗ് അസോസിയേഷൻ അംഗങ്ങളായ സിയാദ് കെ എസ്,ലിമോൻ അശോക് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.കേരളത്തിലെ പ്രധാനപെട്ട എല്ലാ സ്കേറ്റിംഗ് ക്ലബ്ബുകളിലെയും 500 ഓളം മത്സരാർത്ഥികൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റ് മത്സരങ്ങൾ ഇന്ന് (28-01-2023) അവസാനിയ്ക്കും.
NEWS
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി

കുട്ടമ്പുഴ : ഭൂതത്താൻകെട്ട് ഇടമലയാർ 66 KV ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പികൾ മോഷണം ചെയ്ത കേസ്സിൽ 7 പേർ പിടിയിൽ. വടാട്ടുപ്പാറ,ചക്കിമേട് സ്വദേശികളായ, മനയത്ത് വീട്ടിൽ മാത്യു മകൻ ബിനു (44), കുന്നത്തറ വീട്ടിൽ വറുഗീസ് മകൻ മത്തായി (54) . കളരിക്കുടിയിൽ വീട്ടിൽ കുഞുമോൻ മകൻ സാബു (44), നമ്പിള്ളിൽ വീട്ടിൽ അനിൽ മകൻ ജ്യോതി കുമാർ (23) . പാറയിൽ വീട്ടിൽ കുട്ടപ്പൻ മകൻ ജിബി (48), ഇടയാൽ വീട്ടിൽ തങ്കപ്പൻ മകൻ മനോജ് (47),തങ്കളത്ത് ആക്രികട നടത്തുന്ന കൈതക്കാട്ടിൽ വീട്ടിൽ മീരാഫർ മകൻ ഷാജി (56) എന്നിവരെയാണ് മോഷണമുതലുമായി ഇൻസ്പെക്ടർ ഷൈനും, സഹപ്രവർത്തകരും ചേർന്ന് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
2022 ഡിസംബർ 20 മുതൽ 2023 ജനുവരി 20 വരെയുള്ള കാലയളവിലാണ് പ്രതികൾ സംഘംചേർന്ന് നിർമ്മാണം നിറുത്തിവച്ചിരുന്ന ഭൂതത്താൻകെട്ട് ഇടമലയാർ 66 KV ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പികൾ മോഷണം ചെയ്ത് തങ്കളത്തെ ആക്രികടയിൽ വിൽപ്പന നടത്തിയത്. മോഷണ സംഘത്തിലെ അംഗങ്ങളെ അലത്തൂർ, എളമക്കര, മാലിപ്പാറ,വടാട്ടുപ്പാറ എന്നിവടങ്ങളിൽ നിന്ന് ഇൻസ്പെക്ടർ ഷൈന്റെ നേതൃത്വത്തിൽ S I മാരായ ജോർജ്ജ്,ലിബു,അജികുമാർ,ASI സുരേഷ്,SCPO ജോളി,നവാസ്, CPO സിദ്ദിക്ക്, അനുരാജ്,ജിതേഷ്,അഭിലാഷ്,വിനോയി,സിൽജു എന്നിവർ ചേർന്നുള്ള അന്വോഷണ സംഘം അറസ്റ്റ് ചെയ്തത്, കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മോഷണ സംഘത്തിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യാനായത് കേരളാ പോലീസിന് അഭിമാനകരമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
NEWS
ആഘോഷ നിറവിൽ പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂൾ

കോതമംഗലം : പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെയും ഹയർ സെക്കൻഡറിയുടെ സിൽവർ ജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ലോഞ്ചിംഗ് പ്രോഗ്രാമായി,സഹപാഠിക്ക് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽധാനവും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഷെവ. പ്രസാദ് പി വർഗീസ് സ്വാഗതവും അഭിവന്ദ്യ ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ഡോ.മാത്യു കുഴൽനാടൻ എം എൽ എ നിർവ്വഹിച്ചു.ദേശീയ അവാർഡ് ജേതാവും സ്കൂളിലെ ചിത്രകല അധ്യാപകനുമായ സജീഷ് പി എ,എൻ എസ് എസ് സംസ്ഥാന അവാർഡ് ജേതാക്കളായ അധ്യാപകൻ ഷെറിൽ ജേക്കബ്,ആൻമരിയ റെജി,വി എം മുഹസിൻ,സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ശിവ റ്റി എം എന്നിവർക്കുള്ള പുരസ്കാര വിതരണവും നടത്തി.25 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കൻഡറി അധ്യാപകൻ സാബു തോമസിനെ ചടങ്ങിൽ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ എ സുനിൽ,ഹെഡ്മിസ്ട്രസ് ജിഷ കെ ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.മുൻമന്ത്രി ടി യു കുരുവിള,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,മുൻ മുനിസിപ്പൽ ചെയർമാൻ സിജു എബ്രാഹം,ഡി ഇ ഓ പ്രീത രാമചന്ദ്രൻ,കെ എം അബ്ദുൾ മജീദ്,പ്രൊഫ. ഡോ. വിനോദ് ജേക്കബ്,മുഹമ്മദ് ഷാഫി,മറീന മാത്യു,ജീവൻ കെ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
ACCIDENT1 week ago
വാഹനാപകടത്തില് കോട്ടപ്പടി സ്വാദേശിയായ യുവാവ് മരണപ്പെട്ടു.
-
CRIME1 week ago
പോക്സോ കേസ് : കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവ്
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME7 days ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS7 days ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS1 week ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ നിർമ്മാണം: ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
EDITORS CHOICE3 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
You must be logged in to post a comment Login