കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോതമംഗലം ടൗൺ യൂണിറ്റ് കലണ്ടർ പുറത്തിറക്കി. പുറത്തിറക്കിയ കലണ്ടറിൻ്റെ പ്രകാശന കർമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് നിർവ്വഹിച്ചു. എർണാകുളം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, യൂത്ത് വിംഗ് ജില്ലാ ട്രഷറർ കെ.എസ് നിഷാദ്, കോതമംഗലം മേഖല പ്രസിഡന്റ് ഇ.കെ സേവിയർ, യൂത്ത് വിംഗ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: മർച്ചൻ്റ് യൂത്ത് വിംഗ് പുറത്തിറക്കിയ കലണ്ടറിൻ്റെ പ്രകാശന കർമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് നിർവഹിക്കുന്നു.



























































