കോതമംഗലം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കേരളത്തിലെ കോളേജുകളിൽ നിന്നും കരാട്ടേയുടെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മത്സരത്തിലേക്ക് യോഗ്യത നേടിയ കേരള ടീമിന്റെ പരിശീലന ക്യാമ്പ് കോതമംഗലം റോട്ടറി ഭവനിൽ അവസാനിച്ചു. 15 മുതൽ 19വരെ പഞ്ചാബിലെ ചണ്ഡീഗഡിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കേരള സാങ്കേതിക സർവ്വകലാശാല സിന്റിക്കേറ്റ് മെമ്പർ പ്രൊഫ. വിനോദ് കുമാർ ജേക്കബ് നിർവഹിച്ചു.റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സോണി തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുനിൽ സജീവ്, റോട്ടറി കരാട്ടെ ക്ലബ്ബ് പ്രസിഡന്റ് കെ.ഐ ജേക്കബ്, എം എ എഞ്ചിനിയറിങ്ങ് കോളേജ് കായിക വിഭാഗം മേധാവി വിനോദ് കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു. കേരള കരാട്ടെയുടെ മുതിർന്ന പരിശീലകനും,എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗവും, ഏഷ്യൻ കരാട്ടെ ഫെഡറേഷൻ എ ഗ്രേഡ് ജഡ്ജും ആയ ജോയി പോൾ മുഖ്യ പരിശീലകനായിരുന്നു.കെ ജി അഭയ്കൃഷ്ണ സഹ പരിശീലക നുമായിരുന്നു.