Connect with us

Hi, what are you looking for?

NEWS

കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു

കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ  ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി അദ്ധ്യക്ഷത വഹിച്ചു. വ്യക്തിഗത ചാമ്പ്യൻമാർക്കുള്ളസമ്മാനദാനം വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എനൗഷാദ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ്, പൊതു മറാത്ത് ക്ഷേമകാര്യം ചെയർ പേഴ്സൺ ബിൻസി തങ്കചൻ , കൗൺസിലർമാരായ പി.ആർ ഉണ്ണികൃഷ്ണൻ , ശ്രീമതി.ലിസി എന്നിവർ നിർവഹിച്ചു. വിവിധ സബ് കമ്മി കൺവീനർമാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നീന്തൽ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് 654 പോയിന്റ് നേടി തിരുവനന്തപുരം ജില്ല കരസ്ഥമാക്കി. രണ്ടാ സ്ഥാനം 162 പോയിന്റ് നേടി എറണാകുളം ജില്ലയും മൂന്നാം സ്ഥാനം 90 പോയിന്റ് നേടി കോട്ടയം ജില്ലയും കരസ്ഥമാക്കി.

You May Also Like

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

NEWS

കോതമംഗലം: ഉപജില്ലാ കലോത്സവം ഓവറോൾ ഫസ്റ്റ് നേടിയ ഇളങ്ങവം സർക്കാർ ഹൈ-ടെക് എൽ.പി. സ്കൂളിന്റെ അനുമോദനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം ദിവ്യസലി...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി ഒന്നാം വാർഡിൽ ഉള്ള 104 നമ്പർ സ്മാർട്ട്‌ അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ...

NEWS

കോതമംഗലം : ചേലാട് സെൻറ് ഗ്രിഗോറിയോസ് ദന്തൽ കോളേജിൽ പുതിയ പിജി കോഴ്സുകൾ തുടങ്ങുന്നതിന് ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും കോളേജ് ചെയർമാനുമായ ബസോലിയോസ് ജോസഫ്...

NEWS

കോതമംഗലം : ചരിത്രപരമായ നിയമ ഭേദഗതികൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. വനം വന്യജീവി സംരക്ഷണ ഭേദഗതി നിയമം, ഏക കിടപ്പാട സംരക്ഷണ നിയമം, സ്വതന്ത്ര...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ്‌ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...

error: Content is protected !!