കോതമംഗലം: കോതമംഗലം താലൂക്ക് ലൈബ്രറിയൻമാരുടെ മക്കൾക്ക് എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ കേരള സ്റ്റേറ്റ് ലൈബ്രറിയൻ യൂണിയൻ്റെ(കെ എസ് എൽ യു)നേതൃത്വത്തിൽ ആദരിച്ചു. മാതിരപ്പിള്ളി ഗ്രാമീണ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.
വായനശാല പ്രസിഡന്റ് പി കെ രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല സെക്രട്ടറി എം എം മുജീബ് സ്വാഗതവും താലൂക്ക് ലൈബ്രറിയൻ യൂണിയൻ സെക്രട്ടറി ബെന്നി ജോസഫ് നന്ദിയും പറഞ്ഞു.കേരള സ്റ്റേറ്റ് ലൈബ്രറിയൻ യൂണിയൻ സംസ്ഥാന മെമ്പറും ജില്ലാ സെക്രട്ടറിയുമായ അമ്മിണി രാജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.