കോതമംഗലം : കേരള പോലീസ് അസോസിയേഷൻ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് കോതമംഗലത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. മദ്യത്തിൻ്റെയും, മയക്കുമരുന്നിൻ്റെയും ഉപഭോഗം വർദ്ധിച്ചു വരുന്നതിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. തങ്കളം ജംഗ്ഷനിൽ നിന്നാരംഭിച്ച് കോഴിപ്പിള്ളി വരെ നടന്ന കൂട്ടയോട്ടം കോതമംഗലം പോലീസ് ഇൻസ്പെക്ടർ അനീഷ് ജോയി ഫ്ലാഗ് ഓഫ് ചെയ്തു. പെരുമ്പാവൂരിൽ നിന്നുമുള്ള അംഗങ്ങൾ സൈക്കിൾ റാലിയയി എത്തി കൂട്ടയോട്ടത്തിനൊപ്പം ചേർന്നു. അസോസിയേഷൻ ജില്ല സെക്രട്ടറി അജിത്, ഷിയാസ്, ഉബൈസ് തുടങിയവർ പ്രസംഗിച്ചു. മെയ് 13, 14 തീയതികളിൽ കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാ സമ്മേളനം മന്ത്രി P രാജീവ് ഉത്ഘാടനം ചെയ്യും.
