Connect with us

Hi, what are you looking for?

NEWS

കേരളത്തിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് കേരളത്തിൽ ലോക്‌ ഡൗൺ. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും, പെട്രോൾപമ്പ് ആശുപത്രി എന്നിവയുമുണ്ടാകും. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കേരളത്തിൻറെ അതിർത്തികൾ പൂർണമായും അടയ്ക്കും. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, പ്രസക്ത കാര്യങ്ങൾ

▪കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍.

▪അവശ്യസാധന ലഭ്യത ഉറപ്പാക്കും.

▪പൊതുഗതാഗതം ഉണ്ടാകില്ല.

▪സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. കര്‍ശന പരിശോധനയുണ്ടാകും.

▪പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും.

▪ആരാധനാലയ ങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല.

▪റസ്റ്റോറൻ്റുകൾ തുറക്കില്ല. ഹോം ഡെലിവറി മാത്രം.

▪ഓട്ടോ ടാക്സികള്‍ തടയില്ല. കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും.

▪ബാങ്കുകള്‍ രണ്ടുമണിവരെ മാത്രം പ്രവര്‍ത്തിക്കും.

▪സംസ്ഥാന അതിർത്തികൾ അടയ്ക്കും.

▪ജില്ലകളിൽ പ്രത്യേക കോവിഡ് ആശുപത്രികൾ.

▪ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സ്ഥലം.

▪തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും.

▪നിരീക്ഷണത്തിൽ കഴിയുന്ന ആവശ്യമുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കും.

▪അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം, കാസർകോഡ് കടകൾ 11 മുതൽ 5 വരെ. മെഡിക്കൽ ഷോപ്പുകൾക്ക് ഇളവ്.

▪അന്യസംസ്ഥാനത്തു നിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം.

▪നിരീക്ഷണത്തിൽ കഴിയുന്നവരുടെ മൊബൈൽ ടവർ പരിശോധിക്കും.

▪കൂടുതൽ ഐസോലേഷൻ കേന്ദ്രങ്ങൾ.

▪സര്‍ക്കാര്‍ ഓഫീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

You May Also Like