Connect with us

Hi, what are you looking for?

NEWS

ഭിന്നശേഷിക്കാരെ കൈവിട്ട് കൈവല്യ; കോതമംഗലത്ത് പ്രതിഷേധ ധർണ്ണ

കോതമംഗലം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയായ കൈവല്യ നിലച്ചതിലും ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം സിവിൽ സ്റ്റേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പ്രതിഷേധ ധർണ്ണ
പ്രതിഷേധ ധർണ്ണ എ കെ ഡബ്യൂ ആർ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു.
എ കെ ഡബ്യൂ ആർ എഫ് ജില്ലാ പ്രസിഡന്റ് മത്തായി വാരപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരായ ബഹുഭൂരിപക്ഷം ആളുകളും സ്വന്തമായി തൊഴിൽ വരുമാന മാർഗ്ഗം ഇല്ലാത്തവരാണ്. കുടുംബത്തെയോ, മറ്റുള്ളവരെയോ ആശ്രയിച്ചാണ് മിക്കവരും ജീവിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച കൈവല്യ പദ്ധതി നിലവിൽ നിലച്ചിരിക്കുകയാണ്. .ആദ്യഘട്ടത്തിൽ അപേക്ഷ നൽകിയവർക്ക് 2020_21 ൽ കൊടുത്ത ശേഷം 2021 മുതൽ അപേക്ഷ നൽകിയ ഗുണഭോക്താക്കളായവർക്ക് 2024 അവസാനം ആയിട്ടും ലോൺ അനുവദിച്ചിട്ടില്ല.
സാമ്പത്തിക സഹായ വിതരണം നിലച്ചതോടെ സ്വയം തൊഴിൽ ചെയ്യാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ സമർപ്പിച്ച പലരും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഭിന്നശേഷിക്കാർക്ക് വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കുറച്ച് കഴിയുമ്പോൾ അത് മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു. ഈ വിഭാഗത്തിന്റെ ആനുകൂല്യങ്ങളാണ് അവതാളത്തിൽ ആകുന്നത്.

മൂന്ന് വർഷക്കാലമായി ഈ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഭിന്നശേഷിക്കാർക്ക് എത്രയും വേഗം വായ്പ അനുവദിക്കാൻ വേണ്ട നടപടികൾ ഭരണാധികാരികൾ സ്വീകരിക്കണമെന്നും ഭിന്നശേഷിക്കാരുടെ പദ്ധതികളും , കുടിശ്ശിക ആയ ആശ്വാസ കിരണം തുകയും , പെൻഷൻ വർദ്ധനവ്, ആരോഗ്യ ഇൻഷുറൻസും നടപ്പിലാക്കണമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് രാജീവ് പള്ളുരുത്തി പറഞ്ഞു.
യോഗത്തിൽ എ കെ ഡബ്യൂ ആർ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പൈലി നെല്ലിമറ്റം, എ കെ ഡബ്യൂ ആർ എഫ് ജില്ലാ സെക്രട്ടറി അജി മോൻ,
മുൻ ജില്ലാ സെക്രട്ടറി കെ ഒ ഗോപാലൻ , എ കെ ഡബ്യൂ ആർ എഫ് ജില്ലാ ഉപദേശ സമിതി അംഗങ്ങളായ മണി ശർമ്മ, ദീപ മണി, ജില്ലാ ട്രഷറർ എം കെ സുധാകരൻ , മത്തായി കോലഞ്ചേരി, ശ്രീദേവി പറവൂർ എന്നിവർ സംസാരിച്ചു.

ചിത്രം : കോതമംഗലത്ത് നടന്ന പ്രതിഷേധ ധർണ്ണ രാജീവ്‌ പള്ളുരുത്തി ഉദ്ഘാടനം ചെയ്യുന്നു

You May Also Like

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

error: Content is protected !!