Connect with us

Hi, what are you looking for?

NEWS

കീരംപാറ പഞ്ചായത്തിൽ 611 മുടിയിൽ പാറ ഖനനത്തിനുള്ള നീക്കം തടയണം എന്ന് കേരള കോൺഗ്രസ് 

കോതമംഗലം: കീരം പാറ പഞ്ചായത്തിലെ 4,5,6,7 വാർഡുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന 300 മീറ്റർ ഉയരത്തിൽ 65 ഡിഗ്രിയിൽ കൂടുതൽ ചെരുവിൽ സ്ഥിതി ചെയ്യുന്ന 611 മുടിയുടെ അടിവാരത്തിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണ്. ഇതിന്റെ 200 മീറ്റർ ചുറ്റളവിൽ സ്‌കൂളും ആരാധനാ ലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പ്രശസ്ത മായ തട്ടേകാട് പക്ഷി സങ്കേതത്തിലേക്കുള്ള എയർ ഡിസ്റ്റൻസ് 1.5 കിലോമീറ്ററിൽ താഴെയാണ്. കോതമംഗലം – പാലമറ്റം – മൂന്നാർ റോഡിൽ നിന്നും 100 മീറ്റർ അകലത്തിലാണ് പാറമടക്കായി സ്ഥലം തിട്ട പ്പെടുത്തിയിരിക്കുന്നത്.വസ്തു ഉടമയുടെ പട്ടയത്തിൽ ഉൾപെടാത്ത റവന്യൂ സ്ഥലമാണ് പാറമടക്കായി തിരി ച്ചിട്ടിരിക്കുന്നത് എന്ന് സ്ഥലവാസികളുടെ പരാതി നിലവിലുണ്ട്. പ്രസ്തുത സ്ഥലത്ത് മരം മുറിക്കാനെന്ന പേരിൽ ഉണ്ടാക്കിയ റോഡ് മഴക്കാലം വന്നതോടെ വൻ ഗർത്തമായി ഭൂമി പിളർന്ന് നിൽക്കുന്ന അവസ്ഥയിലാണ്. അവിടെ നിന്നും മെയിൻ റോഡിലേക്ക് മണ്ണും കല്ലും ഒഴുകിയെത്തിയത് നാട്ടുകാർക്ക് വിനയായി മാറിയിരുന്നു.

ജെസിബി ഉപയോഗിച്ചാണ് അവ നാട്ടുകാർ നീക്കം ചെയ്തത്. ഇപ്പോഴും ഏത് നിമിഷവും താഴെക്ക് പതിക്കാവുന്ന ധാരാളം വലിയ പാറക്കല്ലുകൾ മലമുകളിൽ ഉണ്ട്. അനക്കം സംഭവിച്ചാൽ ഇവ താഴെക്ക് പതിച്ച് വലിയ ദുരന്തങ്ങൾ ഉണ്ടാകുവാനുള്ള വലിയ സാധ്യത യാണുള്ളത്. മുൻ കാലത്തെ കാലവർഷ കെടുതിയിൽ ഉരുണ്ട് വന്നിട്ടുള്ള ഇന്നും ഭീഷണിയായി നിലനിൽക്കുന്നുണ്ട്. അവ എത്രയും വേഗം നീക്കം ചെയ്യേണ്ടതാണ്. ടൂറീസത്തി ന് അനന്ത സാധ്യതയുള്ള പ്രദേശമാണ് 611 മുടിയുടെ മുകൾ ഭാഗം. ഇവിടെ നിന്നുള്ള കാഴ്ച പ്രകൃതി മനോഹാരിത നിറഞ്ഞതാണ്. ഇപ്രകാരമായിരിക്കെ ഈ പ്രദേശത്ത് പാറമടക്ക് അനുവാദം സർക്കാർ തലത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് തരണമെന്നും പ്രദേശം സന്ദർശിച്ച കേരള കോൺഗ്രസ് നേതാക്കളും, ജനപ്രതിനിധികളും ആവശ്യപ്പെട്ടു. പാറമടക്ക് അനുവാദം നൽകുന്ന അവസ്ഥയുണ്ടായാൽ ശക്ത മായ ജനകീയ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് A.T. പൗലോസ്, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമി തെക്കേക്കര,മണ്ഡലം പ്രസിഡന്റ് ജോജി സ്കറിയ,ഗ്രാമ പഞ്ചായത്ത് അംഗം ബേസിൽ ബേബി എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളായ ജോർജ് അമ്പാട്ട്, ആന്റണി ഓലിയപ്പുറം, ബിജു വെട്ടികുഴ, ജോസ് കവളമാക്കൽ, A.V ജോണി, മാമ്മച്ചൻ ഡ്കറിയ, ജോയി എലിച്ചിറ, K.P. ആന്റണി, ജോയി അവരാപാട്ട്,ജോസ് പീച്ചാട്ടുകൂടി, V.J മത്തായികുഞ്ഞ്,ജോസ് മുത്തലത്തോട്ടം,ജോസ് ഓലിയപ്പുറം, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

You May Also Like

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : നൂനൂറ്റി വിശാല കൂട്ടായ്മ കറുകടം സെൻ്റ് തോമസ്’ സൺഡേ സ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി. കുര്യാക്കോസ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു.വികാരി,...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടമ്പുഴ പഞ്ചായത്തിന് ലഭിച്ചു. 2024 –...

error: Content is protected !!