കോതമംഗലം: കീരം പാറ പഞ്ചായത്തിലെ 4,5,6,7 വാർഡുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന 300 മീറ്റർ ഉയരത്തിൽ 65 ഡിഗ്രിയിൽ കൂടുതൽ ചെരുവിൽ സ്ഥിതി ചെയ്യുന്ന 611 മുടിയുടെ അടിവാരത്തിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണ്. ഇതിന്റെ 200 മീറ്റർ ചുറ്റളവിൽ സ്‌കൂളും ആരാധനാ ലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പ്രശസ്ത മായ തട്ടേകാട് പക്ഷി സങ്കേതത്തിലേക്കുള്ള എയർ ഡിസ്റ്റൻസ് 1.5 കിലോമീറ്ററിൽ താഴെയാണ്. കോതമംഗലം – പാലമറ്റം – മൂന്നാർ റോഡിൽ നിന്നും 100 മീറ്റർ അകലത്തിലാണ് പാറമടക്കായി സ്ഥലം തിട്ട പ്പെടുത്തിയിരിക്കുന്നത്.വസ്തു ഉടമയുടെ പട്ടയത്തിൽ ഉൾപെടാത്ത റവന്യൂ സ്ഥലമാണ് പാറമടക്കായി തിരി ച്ചിട്ടിരിക്കുന്നത് എന്ന് സ്ഥലവാസികളുടെ പരാതി നിലവിലുണ്ട്. പ്രസ്തുത സ്ഥലത്ത് മരം മുറിക്കാനെന്ന പേരിൽ ഉണ്ടാക്കിയ റോഡ് മഴക്കാലം വന്നതോടെ വൻ ഗർത്തമായി ഭൂമി പിളർന്ന് നിൽക്കുന്ന അവസ്ഥയിലാണ്. അവിടെ നിന്നും മെയിൻ റോഡിലേക്ക് മണ്ണും കല്ലും ഒഴുകിയെത്തിയത് നാട്ടുകാർക്ക് വിനയായി മാറിയിരുന്നു.
ജെസിബി ഉപയോഗിച്ചാണ് അവ നാട്ടുകാർ നീക്കം ചെയ്തത്. ഇപ്പോഴും ഏത് നിമിഷവും താഴെക്ക് പതിക്കാവുന്ന ധാരാളം വലിയ പാറക്കല്ലുകൾ മലമുകളിൽ ഉണ്ട്. അനക്കം സംഭവിച്ചാൽ ഇവ താഴെക്ക് പതിച്ച് വലിയ ദുരന്തങ്ങൾ ഉണ്ടാകുവാനുള്ള വലിയ സാധ്യത യാണുള്ളത്. മുൻ കാലത്തെ കാലവർഷ കെടുതിയിൽ ഉരുണ്ട് വന്നിട്ടുള്ള ഇന്നും ഭീഷണിയായി നിലനിൽക്കുന്നുണ്ട്. അവ എത്രയും വേഗം നീക്കം ചെയ്യേണ്ടതാണ്. ടൂറീസത്തി ന് അനന്ത സാധ്യതയുള്ള പ്രദേശമാണ് 611 മുടിയുടെ മുകൾ ഭാഗം. ഇവിടെ നിന്നുള്ള കാഴ്ച പ്രകൃതി മനോഹാരിത നിറഞ്ഞതാണ്. ഇപ്രകാരമായിരിക്കെ ഈ പ്രദേശത്ത് പാറമടക്ക് അനുവാദം സർക്കാർ തലത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് തരണമെന്നും പ്രദേശം സന്ദർശിച്ച കേരള കോൺഗ്രസ് നേതാക്കളും, ജനപ്രതിനിധികളും ആവശ്യപ്പെട്ടു. പാറമടക്ക് അനുവാദം നൽകുന്ന അവസ്ഥയുണ്ടായാൽ ശക്ത മായ ജനകീയ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് A.T. പൗലോസ്, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമി തെക്കേക്കര,മണ്ഡലം പ്രസിഡന്റ് ജോജി സ്കറിയ,ഗ്രാമ പഞ്ചായത്ത് അംഗം ബേസിൽ ബേബി എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളായ ജോർജ് അമ്പാട്ട്, ആന്റണി ഓലിയപ്പുറം, ബിജു വെട്ടികുഴ, ജോസ് കവളമാക്കൽ, A.V ജോണി, മാമ്മച്ചൻ ഡ്കറിയ, ജോയി എലിച്ചിറ, K.P. ആന്റണി, ജോയി അവരാപാട്ട്,ജോസ് പീച്ചാട്ടുകൂടി, V.J മത്തായികുഞ്ഞ്,ജോസ് മുത്തലത്തോട്ടം,ജോസ് ഓലിയപ്പുറം, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.