Connect with us

Hi, what are you looking for?

NEWS

എങ്ങുമെത്താത്ത പുന്നേക്കാട് കവല വികസനം; യുഡിഎഫ് നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസിലെത്തി പ്രതിഷേധിച്ചു.

കോതമംഗലം: പുന്നേക്കാട് കവല വികസത്തിന്റെ പേരിൽ 2 വർഷത്തോളമായി പൊളിച്ചിട്ടിരിക്കുന്ന സ്ഥലത്ത് നാളിതുവരെയായി യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താത്തതിനെ തുടർന്ന് യു.ഡി എഫ്. കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹു : പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശന് നിവേതനം നൽകിയതിന്റെ അടിസ്ഥാനത്തിൽ PWD എക്സിക്ക്യൂട്ടീവ് എഞ്ചിനിയർ സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ട് ഉടനെ പണികൾ ആരംഭിക്കുമെന്ന് ഉറപ്പ്നൽകിയതാണ് എന്നാൽ നാളിതുവരെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താത്തതിനെ പ്രതിക്ഷേധിച്ച് PWD അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർക്ക് നിവേതനം നൽകി.

യു.ഡി എഫ് ചെയർമാൻ ബിനോയി മഞ്ഞുമ്മേ ക്കുടിയിലിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോമി തെക്കേക്കര, UDF കൺവീനർ ശ്രീ . പി എ മാമച്ചൻ , സെക്രട്ടറി ശ്രീ. ജോജി സ്കറിയ, ഭാരവാഹികളായ ശ്രീ. അജി എൽദോസ് ശ്രീ. എൽദോസ് വർഗീസ്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ : മാമച്ചൻ ജോസഫ് , ശ്രീ. വി.കെ വർഗീസ്,ശ്രീ .ഗോപി മുട്ടത്ത് , ശ്രീ.ബേസിൽ ബേബി, ശ്രീമതി. മഞ്ജു സാബു ,ശ്രീമതി. ബീനാ റോജോ തുടങ്ങിയവർ AXE ഓഫീസിൽ എത്തി കാര്യങ്ങൾ ബോധിപ്പിച്ചു. തുടർ നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ UDF ന്റെ നേതൃത്വത്തിൽ ജനകീയ സമരം നടത്തുമെന്ന് പറഞ്ഞു.

You May Also Like

error: Content is protected !!