Connect with us

Hi, what are you looking for?

NEWS

കീരംപാറ പഞ്ചായത്ത് ഭരണം; രണ്ടാം മൂഴത്തിൽ ഗോപി മുട്ടത്ത് പ്രസിഡൻ്റ്

  • ഷാനു പൗലോസ്

കോതമംഗലം: എൽ.ഡി.എഫിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത കീരംപാറ പഞ്ചായത്ത് ഭരണത്തിലെ രണ്ടാമൂഴത്തിൽ നാടുകാണി ചെമ്പിക്കോട് ഒൻപതാം വാർഡ് അംഗവും, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായ ഗോപി മുട്ടത്ത് കീരംപാറ പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി ചുമതലയേറ്റു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പതിമൂന്ന് വാർഡുകളുള്ള കീരംപാറ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 6 സീറ്റ് വീതം ലഭിച്ചിരുന്നു. സ്വതന്ത്രയായി മത്സരിച്ച ഷീബാ ജോർജ് വിജയിച്ച എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ പ്രസിഡൻ്റായി വി.സി ചാക്കോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി മുന്നണിക്കൊപ്പം ചേർന്നതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി യു.ഡി.എഫ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചതോടെ ഷീബാ ജോർജിൻ്റെ അംഗത്വത്തിന് അയോഗ്യത ഉത്തരവായി. തുടർന്ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ
ഷാൻ്റി ജോസ് തെരെഞ്ഞെടുക്കപ്പെട്ടതോടെ ഭരണം യു.ഡി.എഫിൻ്റെ കൈകളിലെത്തി.

ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളായ എ.ജി ജോർജ്, കെ.പി ബാബു, എബി എബ്രാഹാം , മുൻ കീരംപാറ മണ്ഡലം പ്രസിഡൻ്റ് ബിനോയി പീറ്റർ മഞ്ഞുമ്മേക്കുടി എന്നിവരും കോൺഗ്രസ് അംഗങ്ങളും ചേർന്ന് നടത്തിയ ചർച്ചയിൽ പ്രസിഡൻ്റ് സ്ഥാനം ആദ്യ ടേം മാമച്ചൻ ജോസഫിനും രണ്ടാം ടേം ഗോപി മുട്ടത്തിനും നൽകാൻ ധാരണയായിരുന്നു.

ഈ ധാരണ പ്രകാരം മാമച്ചൻ ജോസഫ് രാജി വെച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ ഗോപി മുട്ടത്തിനെതിരെ എൽ.ഡി.എഫിലെ വി.സി ചാക്കോയായിരുന്നു മത്സരിച്ചത്.
കോതമംഗലം എംപ്ലോയിമെൻ്റ് ഓഫീസർ ജയമോൾ വരണാധികാരിയായിരുന്നു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം നഗരസഭ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു. നഗരസഭ പരിധി യിൽ ഇക്കഴിഞ്ഞ SSLC, Plus 2 പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും നഗരസഭ...

NEWS

കുട്ടമ്പുഴ: ഭൂതത്താകെട്ടിൽ സാമുഹ്യ വിരുദ്ധർ ഭിന്നശേഷിക്കാരന്റെ പെട്ടികട തകർത്തു. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ സ്ക്കുൾ പടയിൽ താമസിക്കുന്നകളപുരയ്ക്കൽ ഷിനു കെ.എസിന്റെ പെട്ടികടയാണ് കഴിഞ്ഞ രാത്രിയിൽ മറച്ചിട്ടനിലയിൽ കണ്ടത് . വില്പനക്കായി സൂഷിച്ചിരുന്ന നിത്യോപയോഗ...

NEWS

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ ചീക്കോടും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ( ചൊവ്വാഴ്ച) രാത്രിയിലാണ് പെരിയാർ നീന്തികടന്ന് 3 ആനകൾ എത്തിയിട്ടുള്ളത്.ഇതിനെ തുടർന്ന് പ്രദേശത്തെ 5,6 വാർഡ് പ്രദേശങ്ങളിലും, കൂവപ്പാറ നഗറിലും...

NEWS

കോതമംഗലം: പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കോതമംഗലം ഫയര്‍ഫോഴ്‌സ് മുങ്ങിയെടുത്തു. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചൂണ്ടയിട്ടിയിടുന്നതിനിടയില്‍ തിരുവനന്തപുരം സ്വദേശി സനോജി(32)നെ കാണാതെയായകുകയായിരുന്നു. രാത്രി 10...

NEWS

കോതമംഗലം :കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ ലാഭത്തിൽ നിന്ന് വകമാറ്റിയ സാമൂഹ്യക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബാങ്കിൻ്റെ പ്രദേശത്തുള്ള മുഴുവൻ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും സൗജന്യ യൂണീഫോമും,...

NEWS

കോതമംഗലം: പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടാന്‍പോയ യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശി സനോജി (32)നെയാണ് കാണാതായത്. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തായിരുന്നു ചൂണ്ടയിട്ടിരുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാണാതായ സനോജ് ടാപ്പിംഗ് തൊഴിലാളിയാണ്. കുട്ടമ്പുഴ...

NEWS

കോതമംഗലം: പെരിയാ റില്‍ നീരൊഴുക്ക് വര്‍ധിച്ചതോ ടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പ് 30.7 മീറ്ററായി ഉയര്‍ന്നതോടെയാണു 11 ഷട്ടറുകള്‍ ആകെ 22.3 മീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 22.3 ലക്ഷം...

ACCIDENT

  കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന...

NEWS

കോതമംഗലം: നേര്യമംഗലം ടൗണില്‍ രണ്ട് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷിജി ഗാര്‍മെന്റ്‌സില്‍ ഷട്ടറിന്റെ താഴ് തകര്‍ത്ത് അകത്തുകയറി അലമാരയില്‍നിന്നു 15000 രൂപ കവര്‍ന്നു. കൂടാതെ മാളു ബേക്കറിയില്‍ ഷട്ടറിന്റെ താഴ്...

NEWS

കോതമംഗലം: മാസങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴ പുഴയില്‍ കാട്ടാനക്കൂട്ടമെത്തി. ഇനിയുള്ള മാസങ്ങളില്‍ പുഴയില്‍ നീരാടാനും ദാഹശമനത്തിനും കാട്ടാനകള്‍ സ്ഥിരമായി എത്തും. കുട്ടമ്പുഴ പട്ടണത്തോട് ചേര്‍ന്നൊഴുകുന്ന പുഴയില്‍ ഇന്നലെ പകലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പട്ടണത്തിന്റെ മറുകരയുള്ള...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ “അങ്കണവാടി കം ക്രഷിന് ” നെല്ലിക്കുഴിയിൽ തുടക്കമായി.നെല്ലിക്കുഴി പഞ്ചായത്തിലെ 3-)0 വാർഡിലെ സെന്റർ നമ്പർ 35 അങ്കണവാടിയോടാനുബന്ധിച്ചാണ് കുരുന്നുകൾക്കായി അങ്കണവാടി കം ക്രഷ് പ്രവർത്തനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ പള്ളി കവലക്ക് താഴെ നിരവധി കുടുബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള ഏക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് . മഴ കാലമായതോടെ സ്ക്കൂളിൽ പോകുന്ന...

error: Content is protected !!