NEWS
കീരംപാറ – കാളകടവ് കുടിവെള്ള പദ്ധതിയ്ക്ക് സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗീകാരമായി : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കീരംപാറ – കാളകടവ് കുടിവെള്ള പദ്ധതിയ്ക്ക് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 22.62 കോടി രൂപയുടെ പദ്ധതിയ്ക്കാണ് സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗീകാരം നല്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ കിണറും പുതിയ പ്ലാന്റും സ്ഥാപിക്കും. നിലവിൽ പുന്നേക്കാട് ട്രീറ്റ്മെന്റ് പ്ലാന്റിനോട് ചേർന്ന് 6 ലക്ഷം ലിറ്ററിന്റെ പുതിയ ടാങ്കും,2 ലക്ഷത്തിന്റെ മറ്റൊരു ടാങ്കും സ്ഥാപിക്കും.
കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല വിപുലീകരിച്ച് പുതുതായി 2265 കണക്ഷൻ കൂടി നല്കുന്നതോടെ കീരംപറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.പ്രസ്തുത കാളകടവ് കുടിവെള്ള പദ്ധതിയുടെ ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കുമെന്നും,സാങ്കേതിക അനുമതി ലഭ്യമാക്കി വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
NEWS
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കുന്നതിനുള്ള സർവ്വേക്ക് തുടക്കം

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്. 25.16 ചതുരശ്ര കിലോമീറ്ററാണ് പക്ഷി സങ്കേതത്തിൻ്റെ വിസ്തീർണ്ണം. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 14, 16, 17 വാർഡുകളാണ് പക്ഷി സങ്കേതത്തിൻ്റെ പരിധിയിൽ വരുന്നത്. ആയിരക്കണക്കിന് ആളുകളാണ് വനനിയമങ്ങളുടെ പേരിൽ ദുരിതമനുഭവിക്കുന്നത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയൻ സർവ്വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ബ്ലോക്ക് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർമാരായ ജോഷി പൊട്ടക്കൽ ഷിലാ രാജീവ് റേഞ്ച് ഓഫീസർ CT ഔസേപ്പ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാച്ചന്മാര് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഉൾപ്പെട്ടുകിടക്കുന്ന ജനവാസ മേഖലയിലെ മുഴുവൻ വസ്തുവകകളും സർവ്വേ ചെയ്ത് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഇതിന് വേണ്ടി രണ്ട് പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സർവ്വേക്ക് നേതൃത്വം നൽകുമെന്നും തട്ടേക്കാട് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ CT ഔസേപ്പ് പറഞ്ഞു.
NEWS
“മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.

കോതമംഗലം : “മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” – ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറിയിലാണ് മോഡേൺ ഗ്യാസ് ക്രമറ്റോറിയത്തിനായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.കോതമംഗലം നഗരസഭ വിലകൊടുത്ത് വാങ്ങിയ 3 ഏക്കർ സ്ഥലത്തിൽ 65 സെന്റ് സ്ഥലത്താണ് ക്രമിറ്റോറിയം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്.4 കോടി രൂപ ചെലവ് വരുന്ന ഗ്യാസ് ക്രമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി രൂപരേഖക്ക് കിഫ്‌ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്.തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്.
ആന്റണി ജോൺ എം എൽ എ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവി,മുൻസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,മുൻസിപ്പൽ സെക്രട്ടറി അൻസൽ ഐസക്,സി പി മുഹമ്മദ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രദേശം സന്ദർശിച്ചത്.ക്രമിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തങ്ങൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ യും മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും പറഞ്ഞു.വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവിയും അറിയിച്ചു.
NEWS
“ലോക ക്ഷയരോഗ ദിനാചരണം” : ജില്ലാതല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം :- ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം ഐ എം എ ഹാളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.’അതെ നമുക്ക് ക്ഷയ രോഗത്തെ തുടച്ച് നീക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയ രോഗദിന സന്ദേശം.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി എം ഇൻ ചാർജ് ഡോക്ടർ നികിലേഷ് മേനോൻ ആർ ദിനാചരണ സന്ദേശം നൽകി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൺസൾ ട്ടന്റ്,ഡി ടി സി ഡോക്ടർ ബാബു വർഗീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് സലീം,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്,Addi.DMO ഡോക്ടർ വിവേക് കുമാർ ആർ,Add.DMO ഡോക്ടർ ആശാ കെ കെ,Dy.DMO ഡോക്ടർ സവിത കെ,JAMO ഡോക്ടർ രശ്മി എം എസ്,RCH ഓഫീസർ ഡോക്ടർ ശിവദാസ് കെ ജി,കെ ജി എം ഓ ജില്ലാ പ്രസിഡന്റ് ഡോക്ടർ എ ബി വിൻസെന്റ്,ഐ എം എ പ്രസിഡന്റ് ഡോക്ടർ ബിജു ചാക്കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ ടി ബി ഓഫീസർ ഡോക്ടർ ശരത്ത് ജി റാവു സ്വാഗതവും സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ഷെല്ലി മാത്യു കൃതജ്ഞതയും പറഞ്ഞു.
-
ACCIDENT1 week ago
വാഹനാപകടത്തില് യുവാവിന് ദാരുണാന്ത്യം
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
AGRICULTURE1 week ago
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി