കോതമംഗലം : ഇഞ്ചത്തൊട്ടിയിൽ നിന്ന് 7 ലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചു. കുട്ടമ്പുഴ പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു റൈഡ്. പ്രതി മാപ്പഞ്ചേരി ജോസിനെ അറസ്റ്റ് ചെയ്തു. റെയ്ഡിന് കുട്ടമ്പുഴ സ്റ്റേഷനിലെ എസ്ഐ ശശികുമാർ, ASI അജികുമാർ എന്നിവരുടെ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സി പി ഒ മാരായ നൗഷാദ്, അഭിലാഷ്, ജോൺ ഷാജി, ബോണി, ബിനീഷ്, വനിതാ എസ് സി പി സൈനബ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
