കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.
