Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിന്റെ 87-)മത് വാർഷിക ആഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു

കോതമംഗലം : കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 87-)മത് വാർഷിക ആഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി . സെൻറ് ജോൺസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനം ആൻറണി ജോൺഎംഎൽഎ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ശ്രീ ഒ ജെ പൗലോസ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ബീനാ പോൾ സ്വാഗതവും ഹെഡ്മിസ്ട്രസ് സോജി ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.എം എ എൻജിനീയറിങ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോക്ടർ ജെ ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.കുട്ടികൾക്കായി ഏർപ്പെടുത്തിയ വിവിധ സ്കോളർഷിപ്പുകളുടെയും മൊ മെന്റോകളുടെയും സമർപ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്,വാർഡ് മെമ്പർ ടീന ടിനു,സെന്റ് ജോൺ ചർച്ച് കവളങ്ങാട് ട്രസ്റ്റി നെൽസൺ തോമസ്, സ്കൂൾ ബോർഡ്‌ മെമ്പർ ഡേവിഡ് പി ജോൺ,ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡൻറ് എം എസ് പൗലോസ്, സെന്റ് ജോൺസ് എൽ പി സ്കൂൾ എച്ച് എം ഷിനി ഐസക്ക്,പി ടി എ പ്രസിഡൻറ് സുഭാഷ് പി കെ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസാ മോൾ ഇസ്മയിൽ,എം പി ടി എ നീതു സുനീഷ്,റിട്ടയേർഡ് സ്റ്റാഫ് സി വൈ സാറാമ്മ, സ്റ്റാഫ് പ്രതിനിധി ബിനി വി മണിയൻ, സ്കൂൾ പാർലമെൻറ് സെക്രട്ടറി മാസ്റ്റർ ബിബിൻ കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സോഷ്യൽ സയൻസ് എച്ച് എസ് ടി ജിജി വി ഡേവിഡ് ,സീനിയർ ക്ലർക്ക് ജെയിന്‍ വർഗീസ്, സ്കൂൾ കുക്ക് മറിയാമ്മ യോഹന്നാൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ആരവം 2K 24 എന്നപേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ആഘോഷങ്ങളുടെ ഭാഗമായി മജീഷ്യൻ സേവിയർ ജൂനിയർ മാജിക് ഷോ അവതരിപ്പിച്ചു.

You May Also Like

CRIME

കോതമംഗലം: അടയ്ക്ക മോഷ്ടാക്കൾ അറസ്റ്റിൽ. ഇരമല്ലൂർ ചെറുവട്ടൂർ ഉരംകുഴി പള്ളിപ്പടി ഭാഗത്ത് മോനിക്കാട്ടിൽ വീട്ടിൽ സത്താർ (30), ചെറുവട്ടൂർ സ്കൂൾപ്പടി ഭാഗത്ത് പഴയവീട്ടിൽ മനൂപ് (24) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം: റബ്ബർ ബോർഡ് ഡെവലെപ്മെൻ്റ് ഓഫീസ് കോഴിപ്പാളി പാർക്ക് ജംങ്ഷനിൽ കാനറാബാങ്കിന് സമീപമുള്ള അതിരംപുഴ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മുവാറ്റുപുഴ റബ്ബർ ബോർഡ് റീജി യണൽ ഓഫീസിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ...

NEWS

കോതമംഗലം: കോതമംഗലം നിയമസഭാ മണ്ഡല ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡും അവളിടം ക്ലബ്ബും ചേർന്ന് യുവജനങ്ങളിൽ ശാസ്ത്രബോധം, ചരിത്ര ബോധം യുക്തിചിന്ത എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ക്വിസ് കോതമംഗലം ഗവ ടൗൺ...

NEWS

കോതമംഗലം: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി, ഗ്രീൻ വിഷന്‍-കേരള, മദ്യവിരുദ്ധ ഏകോപന സമിതി, സജീവം ലഹരിവിരുദ്ധ ക്യാമ്പയിന്‍, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാന സർക്കാരിൻറെ വികലമായ മദ്യനയത്തിനെതിരെ കോതമംഗലം എക്സൈനസ് ഓഫീസിനു മുന്നിൽ നില്‍പ്പു സമരം...