Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്, ആരക്കുഴ സ്വദേശിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചു; മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി.

എറണാകുളം : ജൂൺ 13 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 20 ന് റിയാദ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി, ജൂൺ 27 ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി. ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും ( 38 വയസ്സ്) മകനും (3 വയസ്സ്) ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകൻ (26 വയസ്സ്), മരുമകൾ (21 വയസ്സ്), കൂടാതെ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ജൂൺ 28 ന് റോഡ് മാർഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കർണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതെ ആശുപത്രിയിൽ ചികിത്സയിലാണ്.

മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. ഇന്ന് മൊബൈൽ മെഡിക്കൽ ടീം 26 പേരുടെ സാമ്പിളുകൾ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരിക്കുന്നത് നാളെയും തുടരും. ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂൺ 25 ന് രോഗമുക്തയായിരുന്നു. ഇന്ന് 579 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 519 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13723 ആണ്. ഇതിൽ 11561 പേർ വീടുകളിലും, 867 പേർ കോവിഡ് കെയർ സെന്ററുകളിലും 1295 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കൊറോണ കൺട്രോൾറൂം
എറണാകുളം, 1/7/20

ബുള്ളറ്റിൻ – 6.30 PM

You May Also Like