Connect with us

Hi, what are you looking for?

NEWS

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് കോതമംഗലത്തെ സൈക്കിൾ വർക്ക് ഷോപ്പ് ജീവനക്കാരന്

കോതമംഗലം : തങ്കളം ബബല സ്പോർട്സ് എന്ന് സൈക്കിൾ കടയിലെ റിപ്പയറിങ് ജീവനക്കാരനായ തമിഴ്നാട് കുംഭകോണം സ്വദേശിയായ ഷണ്മുഖത്തിനെ ആണ് ഭാഗ്യം തേടിയെത്തിയത്.

ഒരു വർഷത്തിലേറെയായി ഷണ്മുഖം കേരളത്തിൽ എത്തിയിട്ട്. വന്നപ്പോൾ മുതൽ മുടങ്ങാതെ കേരള ലോട്ടറി എടുക്കുന്ന ഷണ്മുഖം എടുത്ത KD 508706 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. ബാങ്ക് അവധി ആയതിനാൽ സമ്മാനാർഹമായ ടിക്കറ്റ് അപ്പോൾതന്നെ കടയുടമ മാതിരപ്പിള്ളി കണ്ണാപള്ളി ഹാരിസിന് കൈമാറി.

ഭാര്യ കർപ്പകവല്ലിയും മകൾ ഗുണനിധിയും കുംഭകോണകത്ത് ആണ്. ഭാവിപരിപാടികൾ തീരുമാനിച്ചിട്ടില്ലെന്നാണ് ഷണ്മുഖം പറഞ്ഞത്. കോതമംഗലം കൃഷ്ണ ഏജൻസിലെ ജോസഫ് എന്ന ടിക്കറ്റ് വിൽപ്പനക്കാരനിൽ നിന്നാണ് ലോട്ടറി വാങ്ങിയത്.

You May Also Like

CRIME

കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസിൽ 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് 8-നാണ് ഷോജിയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.ലോക്കൽ പൊലീസ്...

CRIME

അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...

CRIME

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ്...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...