കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ ഫാ ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റവ ഫാ ജോസ് അലക്സ്,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ് ,ആർട്ട്‌സ് ക്ലബ് സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എംഎസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കലാപരിപാടികളും ഉണ്ടായിരുന്നു.
